Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 2:08 PM IST Updated On
date_range 18 Aug 2017 2:08 PM ISTകർഷക
text_fieldsbookmark_border
മൂവാറ്റുപുഴ: മലയാളിയുടെ കാര്‍ഷികപ്പെരുമ വിളിച്ചോതി നാടെങ്ങും കര്‍ഷകദിനം ആചരിച്ചു. പായിപ്രയിൽ പഞ്ചായത്തിെൻറയും കൃഷിഭവെൻറയും ആഭിമുഖ്യത്തിലായിരുന്നു ദിനാചരണം. ബാബു പോള്‍ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് ആദരിച്ചു. വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വാളകം പഞ്ചായത്തിെൻറയും കൃഷിഭവെൻറയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ലീല ബാബു അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. മികച്ച കര്‍ഷകരെ ആദരിച്ചു. കൃഷി അസി. ഡയറക്ടര്‍ കെ. മോഹനന്‍ പദ്ധതി വിശദീകരിച്ചു. കാര്‍ഷിക ക്വിസ് മത്സരവും സംഘടിപ്പിച്ചു. ആവോലി പഞ്ചായത്തിെൻറയും കൃഷിഭവെൻറയും ആഭിമുഖ്യത്തില്‍ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരുന്നു കര്‍ഷകദിനാചരണം. പഞ്ചായത്ത് ഹാളില്‍ രാവിലെ എട്ടിന് പൂവിടലോടെ ആരംഭിച്ച പരിപാടിയില്‍ പ്രസിഡൻറ് ജോര്‍ഡി എന്‍. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. ഹാരിസ് കര്‍ഷകരെ ആദരിച്ചു. പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് മൂവാറ്റുപുഴ ഗവ. മോഡല്‍ വി.എച്ച്.എസ്.ഇയിലെ വിദ്യാർഥികള്‍ ഉപഹാരം നല്‍കി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍സണ്‍ ജോസഫ് പദ്ധതി വിശദീകരിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി. മഞ്ഞള്ളൂര്‍ പഞ്ചായത്തിെൻറയും കൃഷിഭവെൻറയും ആഭിമുഖ്യത്തില്‍ നടന്ന ദിനാചരണം പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ആദരിച്ചു. ആരക്കുഴ പഞ്ചായത്തിെൻറയും കൃഷിഭവെൻറയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വള്ളമറ്റം കുഞ്ഞ് അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ചിന്നമ്മ ഷൈന്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷി അസി. ഡയറക്ടര്‍ കെ. മോഹനന്‍ പദ്ധതി വിശദീകരിച്ചു. മാറാടി പഞ്ചായത്തിെൻറയും കൃഷിഭവെൻറയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനം ആചരിച്ചു. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ലത ശിവന്‍ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story