Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 2:08 PM IST Updated On
date_range 18 Aug 2017 2:08 PM ISTതെരുവുവിളക്കുകൾ തെളിയാത്തതിനെതിരെ പന്തംകൊളുത്തി പ്രകടനം
text_fieldsbookmark_border
മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ തെരുവുവിളക്കുകൾ തെളിയിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. വാളകം കവലയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി പ്രവർത്തിക്കുന്നില്ല. ദേശീയപാതയിൽ ബഥനിപ്പടി മുതൽ കടാതി വരെയുള്ള തെരുവുവിളക്കുകളിൽ പകുതിയിലേറെ തെളിയുന്നില്ല. അപകടം നിത്യസംഭവമായതോടെ പരാതി ഏറിയെങ്കിലും പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിച്ചില്ല. ഇരുട്ടിെൻറ മറവിൽ മാലിന്യം തള്ളുന്നതും വർധിച്ച സാഹചര്യത്തിലായിരുന്നു പ്രതിഷേധം. ഹൈമാസ്റ്റ് ലൈറ്റും മുഴുവൻ തെരുവുവിളക്കുകളും തെളിക്കാൻ നടപടി ആവശ്യപ്പെട്ടാണ് പന്തംകൊളുത്തി പ്രകടനം നടത്തിയത്. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് ജിജോ പാപ്പാലിൽ, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ജോർജ് കുട്ടി ഇടപ്പാട്ട്, എം.പി. ജോൺസൺ, സി.എ. ജോയി, ഐ.എൻ.ടി.യു.സി ഭാരവാഹികളായ പ്രസാദ് കുരുവിള, സന്തോഷ് പഞ്ചക്കാട്ട്, എൽദോ കുന്നത്ത്, സുനീഷ് കൂറ്റപ്പാൽ, ജോയി തെക്കേതൊട്ടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story