Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 2:08 PM IST Updated On
date_range 18 Aug 2017 2:08 PM ISTഓണം ബോണസായി 10,000 രൂപ നല്‍കണമെന്ന്
text_fieldsbookmark_border
മൂവാറ്റുപുഴ: ലോട്ടറി തൊഴിലാളികള്‍ക്ക് ഓള്‍ കേരള ലോട്ടറി ഏജൻറ്സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എന്‍.ടി.യു.സി) മൂവാറ്റുപുഴ-കോതമംഗലം മേഖല കൺവെന്‍ഷന്‍ ആവശ്യപ്പെട്ടു. ലോട്ടറി വില്‍പനയിലൂടെ 7500 കോടിയാണ് പ്രതിവര്‍ഷം സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കുന്നത്. തൊഴിലാളികളുടെ കഠിന പ്രയത്നത്തിെൻറ ഫലമാണ് ഈ വരുമാനം. കഴിഞ്ഞ വര്‍ഷം 5000 രൂപയാണ് ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭിച്ചത്. ഇതര സംസ്ഥാന ലോട്ടറി കേരളത്തില്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്നും യോഗം കേന്ദ്ര-, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സി.എച്ച്. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് വി.ടി. സേവ്യര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി. രാധാമണി, കെ.ആര്‍. സജീവന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story