Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈപ്പ് പൊട്ടി വെള്ളം...

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ

text_fields
bookmark_border
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി തുരുത്തി മിനി മാർക്കറ്റിന് സമീപത്തെ പാലത്തിനോട് ചേർന്ന് സമാന്തരമായി കിടക്കുന്ന കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ദിനേന പതിനായിരക്കണക്കിന് ലിറ്റർ ജലമാണ് പാഴാകുന്നത്. പ്രദേശവാസികൾ കൗൺസിലറോടും ജല അതോറിറ്റി അധികൃതരോടും പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അടിയന്തരമായി ചോർച്ച പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി കൽവത്തി യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. ജൈനോത്സവത്തിന് ഇന്ന് തുടക്കം മട്ടാഞ്ചേരി: ജൈന സമുദായത്തി​െൻറ ഉത്സവമായ പരിയൂഷൻ പർവ് വെള്ളിയാഴ്ച ആരംഭിക്കും. സമുദായത്തി​െൻറ ആത്മീയ, സാംസ്കാരിക-, സാമൂഹിക ഐക്യത്തി​െൻറ സവിശേഷ ആഘോഷമാണ് പരിയൂഷൻ പർവ്. പത്തുദിവസത്തെ ആഘോഷം 28ന് സമാപിക്കും. മട്ടാഞ്ചേരി ഗുജറാത്തി റോഡിലെ സ്വേത്വംബർ മുർത്തിപൂജക്ക് ക്ഷേത്രാങ്കണം ഒരുങ്ങിക്കഴിഞ്ഞു. സ്ഥാന ക്വാസി വിഭാഗക്കാരുടെ ഉത്സവം ശനിയാഴ്ച തുടങ്ങും. ഉത്സവദിനങ്ങളിൽ ദിവസേന രാവിലെയും വൈകീട്ടും പറാണ (പ്രഭാഷണം) നടക്കും. ഇതിന് മുംബൈയിൽനിന്നുള്ള നിഖിൽ ഭായ് ഹർഭിയ പണ്ഡിതൻ നേതൃത്വം നൽകും. 22ന് രാവിലെയും വൈകീട്ടും ജൈനമതഗ്രന്ഥമായ കൽപസൂത്രയുമായി നഗരപ്രദക്ഷിണം നടക്കും. 23ന് ജൈനതീർഥാടകർ വർധമാന മഹാവീർ ജയന്തി ആഘോഷമായ സ്വപ്നോത്സവം, ഘോഷയാത്ര എന്നിവ നടക്കും. 27നാണ് ക്ഷമാപൺ ദിനം തങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്ത കുറ്റങ്ങൾക്ക് 'മിച്ചാമിദുഃഖടം' എന്നുപറഞ്ഞ് സമൂഹത്തോട് മാപ്പ് പറയുന്ന ചടങ്ങാണിത്. തുടർന്ന് ഉത്സവത്തോടനുബന്ധിച്ച് ഉപവാസം നടത്തിയവരെ ആദരിക്കും. 28ന് വൈകീട്ട് വാദ്യമേളങ്ങളോടെയുള്ള ഘോഷയാത്രയോടെ പരിയൂഷൻ പർവ് ഉത്സവം സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story