Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 2:03 PM IST Updated On
date_range 18 Aug 2017 2:03 PM ISTസ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsbookmark_border
മട്ടാഞ്ചേരി: മൗലാനാ ആസാദ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മതേതര ഭാരതം എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. പ്രസിഡൻറ് കെ. ജെയ്നി അധ്യക്ഷത വഹിച്ചു. സി.എസ്. ജോസഫ്, സി. ബിജു സി.ഡി. ചന്ദ്രകല എന്നിവർ സംവാദത്തിൽ പങ്കെടുത്തു. വയോജനവേദിയുടെ ഉദ്ഘാടനം ജോസി വർക്കി നിർവഹിച്ചു. കൺട്രോളർ ഓഫ് എക്സാമിനേഷൻ എൻട്രൻസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ സഫാ നവാസിനെ ചടങ്ങിൽ ആദരിച്ചു. സിനിമാ താരം കലാഭവൻ ഹനീഫ് വിവിധ മത്സര വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി. എൻ.കെ.എം. ഷരീഫ്, റഷീദ് പറമ്പത്ത്, സജ്ന കെ.എസ്. എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മട്ടാഞ്ചേരി യൂനിറ്റിെൻറ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പ്രസിഡൻറ് ഇ.എ. അലി പതാക ഉയർത്തി. ഗാന്ധിയൻ രാമനാഥ പൈ സന്ദേശം നൽകി. ഏരിയ വൈസ് പ്രസിഡൻറ് സൈനുദ്ധീൻ, സെക്രട്ടറി സിയാദ്, ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു. പായസവിതരണവും നടന്നു. ടി.ഡി. ഹൈസ്കൂളിൽ പ്രധാന അധ്യാപിക സരള ഡി. പ്രഭു പതാക ഉയർത്തി. ദേവസ്വം പ്രസിഡൻറ് ദേവാനന്ദ കമ്മത്ത് അധ്യക്ഷത വഹിച്ചു. മഹാൻ ഗുരു ദേശീയ പുരസ്കാരം നേടിയ എം.എം. സലീമിനെ ആദരിച്ചു. മട്ടാഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ശകുന്തള പതാക ഉയർത്തി. പി.ടി.എ പ്രസിഡൻറ് കെ.ബി. ജബ്ബാർ അധ്യക്ഷത വഹിച്ചു. കെ.എം. നൗഫൽ, ജുബീന, അജ്മൽ എന്നിവർ സംസാരിച്ചു. സിറ്റിസൺ ഫോർട്ട്കൊച്ചിയുടെ ആഭിമുഖ്യത്തിൽ വാസ്കോഡ ഗാമ സ്ക്വയറിൽ പ്രസിഡൻറ് ഡോ. പി.ജെ. ലാൽജി പതാക ഉയർത്തി. കോൺഗ്രസ് നോർത്ത് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കപ്പലണ്ടിമുക്ക് കവലയിൽ ബ്ലോക്ക് പ്രസിഡൻറ് പി.എച്ച്. നാസർ പതാക ഉയർത്തി. ഇക്ബാൽ ലൈബ്രറിയിൽ ഡോ. എം.ഇ. അബ്ദുൽ റസാഖ് സേട്ട് പതാക ഉയർത്തി. മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ ചുള്ളിക്കൽ ലൈബ്രറിയിൽ കൗൺസിലർ സനീഷ അജീബ് പതാക ഉയർത്തി. കൊച്ചിൻ പോർട്ട് തൊഴിലാളി യൂനിയെൻറ നേതൃത്വത്തിൽ കെ.കെ. നദീർ പതാക ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story