Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2017 2:03 PM IST Updated On
date_range 18 Aug 2017 2:03 PM ISTപ്രതിഷേധ സായഹ്നം
text_fieldsbookmark_border
കോതമംഗലം: യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.പിയിലെ ഗോരഖ്പുർ ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥ മൂലം മരണമടഞ്ഞ കുട്ടികൾക്ക് പ്രണാമം അർപ്പിച്ച് കോതമഗംലം ഗാന്ധി സ്വകയറിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അബു െമായ്തീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എം. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. കെ.എ. സിബി, അനൂപ് ഇട്ടൻ, എൽദോസ് വടാട്ടുപാറ, സുനീർ കുഴിപ്പിള്ളി, അലി പടിഞ്ഞാറെചാലിൽ, സുമേഷ് കോട്ടപ്പടി, ബേസിൽ മാത്യു, ആൻേറാ ജോണി, മുജ്തബ് മുഹമ്മദ്, ജയിംസ് കോറമ്പേൽ, അജ്മൽ തങ്കളം, മാത്യു പാലപ്പിള്ളി എന്നിവർ സംസാരിച്ചു. ആദരാഞ്ജലി അർപ്പിച്ചു കോതമംഗലം: ഉത്തർപ്രദേശിൽ മെഡിക്കൽ കോളജിൽ മരണമടഞ്ഞ പിഞ്ചുകുഞ്ഞുങ്ങൾക്ക് കക്കാട്ടൂർ പബ്ലിക് ലൈബ്രറി ആദരാഞ്ജലി അർപ്പിച്ചു. ആധുനിക സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്തതും നടുക്കം ഉണ്ടാകുന്നതുമാണ് സംഭവമെന്ന് ലൈബ്രറി പ്രവർത്തകർ അനുശോചന പ്രമേയത്തിൽ പറഞ്ഞു. ലൈബ്രറി സെക്രട്ടറി മനോജ് നാരായണൻ, വൈസ് പ്രസിഡൻറ് സി.എം. അബു, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എം.വി. തോമസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story