Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 2:50 PM IST Updated On
date_range 15 Aug 2017 2:50 PM ISTഅഖില കേരള രാമായണമേള; മാന്നാർ നായർ സമാജം എച്ച്.എസ്.എസിന് ഓവറോൾ കിരീടം
text_fieldsbookmark_border
മാന്നാർ: മാന്നാർ തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിൽ നടന്ന തൃക്കുരട്ടി മഹാസേവ സമിതിയുടെ 15-ാമത് അഖില കേരള രാമായണ മേളയിൽ 51 പോയേൻറാടെ മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. എച്ച്.എസ്.എസ് വിഭാഗം മത്സരത്തിൽ 48 പോയൻറ് നേടി മാന്നാർ നായർ സമാജം എച്ച്.എസ്.എസും എച്ച്.എസ് വിഭാഗം മത്സരത്തിൽ 29 പോയൻറ് നേടി മാന്നാർ ശ്രീഭുവനേശ്വരി എച്ച്.എസും യു.പി വിഭാഗത്തിൽ 17 പോയൻറ് നേടി മാന്നാർ പാവുക്കര തൃപ്പാവൂർ ഇംഗ്ലീഷ് മീഡിയം സ്‌കൂളും എൽ.പി വിഭാഗത്തിൽ 27 പോയേൻറാടെ ചെന്നിത്തല കളരിക്കൽ ഗവ. എൽ.പി.എസും ഒന്നാംസ്ഥാനത്തെത്തി. സമാപന സമ്മേളനം ഉദ്ഘാടനവും എവറോളിങ് ട്രോഫി വിതരണവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ അധ്യക്ഷത വഹിച്ചു. തൃക്കുരട്ടി രാമായണ പുരസ്‌കാരം പിന്നണി ഗായകൻ മധു ബാലകൃഷ്ണന് മന്ത്രി കൈമാറി. ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം ബോർഡ് അംഗം അജയ് തറയിൽ സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശേരിൽ, മുതിർന്ന പത്രപ്രവർത്തകൻ ടി.കെ. രാജഗോപാൽ, പി.എൻ. ശെൽവരാജൻ, എം.ബി. പദ്മകുമാർ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷം മാന്നാര്‍: നഫീസത്തില്‍ മിസ്രിയ ഇസ്ലാമിക് ആൻഡ് ആര്‍ട്‌സ് വനിത കോളജിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാവിലെ 7.30ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈന നവാസ് പതാക ഉയര്‍ത്തും. പ്രിന്‍സിപ്പല്‍ സൈഫുന്നിസ അധ്യക്ഷത വഹിക്കും. സെമിനാറില്‍ സുള്‍ഫിയ മോഡറേറ്ററായിരിക്കും. കോളജ് ട്രസ്റ്റ് ചെയര്‍മാന്‍ മാന്നാര്‍ ഇസ്മയില്‍ കുഞ്ഞ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. കഴിഞ്ഞ വര്‍ഷത്തെ മികച്ച വിജയം നേടിയ വിദ്യാർഥികള്‍ക്കുള്ള ഷംസുല്‍ ഉലമ സ്മാരക പുരസ്‌കാരം ചടങ്ങില്‍ വിതരണം ചെയ്യും. പരിപാടികൾ ഇന്ന് ആലപ്പുഴ റിക്രിയേഷൻ മൈതാനം: സ്വാതന്ത്ര്യദിനാഘോഷം. മന്ത്രി ജി. സുധാകരൻ -രാവിലെ 8.30 ആലപ്പുഴ വൈ.എം.സി.എ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയഗാനാലാപന മത്സരം -രാവിലെ 11.00 എരമല്ലൂർ പാർഥസാരഥി ഓഡിറ്റോറിയം: എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവിസ് സഹകരണസംഘം വാർഷിക സമ്മേളനം -രാവിലെ 11.00 മാന്നാർ പാവുക്കര കരയോഗം യു.പി സ്കൂൾ: വേഴത്താറ് പാടശേഖര സമിതി പൊതുയോഗം -ഉച്ച. 2.00 ഇരമത്തൂർ ആദിച്ചവട്ടം ഇംഗ്ലീഷ് മീഡിയം സ്കൂൾ: നാലുതോട് പാടശേഖര സമിതി പൊതുയോഗം -ഉച്ച. 2.00 തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം: രാമായണ മാസാചരണ സമാപനം. ഉദ്ഘാടനം -രാവിലെ 11.00 മാന്നാർ ട്രാവൻകൂർ ചാരിറ്റബിൾ സ്വയംസഹായ സംഘം ഓഫിസ്: സ്വാതന്ത്ര്യ ദിനാഘോഷം -രാവിലെ 9.00 ചെന്നിത്തല മഹാത്മ ഗേൾസ് ഹൈസ്കൂൾ ഒാഡിറ്റോറിയം: പൂർവവിദ്യാർഥിനി സംഗമം -രാവിലെ 10.00 കല്ലിശ്ശേരി റെസ്റ്റ് ഹൗസ്: ചെങ്ങന്നൂർ താലൂക്കിലെ കരാറുകാരുടെ ആലോചന യോഗം -വൈകു. 3.00 എടത്വ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: ആൻറപ്പൻ അമ്പിയായം സ്മാരക എടത്വ ജലോത്സവ സ്വാഗതസംഘം ആലോചനായോഗം -രാവിെല 10.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story