Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 2:41 PM IST Updated On
date_range 15 Aug 2017 2:41 PM ISTസ്‌കൂള്‍ യൂനിഫോം പദ്ധതി കൈത്തറി മേഖലക്ക് ഉണര്‍വേകി ^ഹൈബി ഈഡന്‍
text_fieldsbookmark_border
സ്‌കൂള്‍ യൂനിഫോം പദ്ധതി കൈത്തറി മേഖലക്ക് ഉണര്‍വേകി -ഹൈബി ഈഡന്‍ കൊച്ചി: കൈത്തറി സ്‌കൂള്‍ യൂനിഫോം പദ്ധതി മേഖലക്ക് ഉണർവേകുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ. സംസ്ഥാനതല ഓണം കൈത്തറി-കയര്‍-കരകൗശല വ്യാപാര മേള 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈത്തറി തുണിക്ക് അഞ്ചു ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയത് ദോഷകരമായി ബാധിക്കുമെന്നും ഇക്കാര്യം നിയമസഭ സമ്മേളനത്തിൽ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി നഗരസഭ സ്റ്റാൻഡിങ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.വി.പി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി. എബ്രഹാം സ്വാഗതവും െഡപ്യൂട്ടി രജിസ്ട്രാര്‍ സി.എ. പ്രദീപ് നന്ദിയും പറഞ്ഞു. ജില്ല സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ എം.എസ്. ലൈല ആദ്യ വില്‍പന നടത്തി. ജില്ല സഹകരണ ബാങ്ക്് ജനറല്‍ മാനേജര്‍ ബി. ഓമനക്കുട്ടന്‍, ഹാൻറക്‌സ് ബോര്‍ഡ് അംഗം ഇന്ദിര മോഹന്‍, പറവൂര്‍ കൈത്തറി സംഘം പ്രസിഡൻറ് ടി.എസ്. ബേബി, ചേന്ദമംഗലം കൈത്തറി സംഘം സെക്രട്ടറി പി.എ. സോജന്‍ എന്നിവര്‍ സംസാരിച്ചു. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 13 മുതല്‍ െസപ്റ്റംബര്‍ മൂന്നുവരെയാണ് മേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story