Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 3:08 PM IST Updated On
date_range 14 Aug 2017 3:08 PM ISTലൈൻമാൻ എൽദോസിെൻറ മരണം: ദുരൂഹത നീക്കണം -^യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
ലൈൻമാൻ എൽദോസിെൻറ മരണം: ദുരൂഹത നീക്കണം --യൂത്ത് കോൺഗ്രസ് മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിലെ ലൈൻമാൻ എൽദോസിെൻറ മരണത്തിലെ ദുരൂഹത നീക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തകരാർ പരിഹരിക്കാൻ പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചശേഷം മുനിസിപ്പൽ ഓഫിസിന് മുന്നിലുള്ള പോസ്റ്റിൽ കയറിയ എൽദോസ് ഷോക്കേറ്റാണ് മരിച്ചത്. വൈദ്യുതി വിഛേദിച്ചശേഷവും ഷോക്കേറ്റ് മരിക്കാനിടയായതിൽ അസ്വാഭാവികതയുണ്ട്. വൈദ്യുതി ബോർഡിെൻറ അനുമതി ഇല്ലാതെ സമീപ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ജനറേറ്ററിലെ വൈദ്യുതി പ്രവാഹത്തിൽനിന്നുള്ള ഷോക്കേറ്റാണ് എൽദോസ് മരിച്ചതെന്ന വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിൽ സംഭവത്തിൽ വ്യക്തത വരുത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി വകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. സംഭവ സ്ഥലത്തിന് നൂറുമീറ്റർ അടുത്ത് പൊലീസും ഫയർഫോഴ്സും ഉണ്ടായിട്ടും ഷോക്കേറ്റ് പോസ്റ്റിൽ കുടുങ്ങിക്കിടന്ന എൽദോസിെൻറ രക്ഷാപ്രവർത്തനത്തിൽ താമസം നേരിട്ടതിൽ അധികൃതർ നടപടി സ്വീകരിക്കണം. എൽദോസിെൻറ കുടുംബത്തിെൻറ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് സമീർ കോണിക്കൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story