Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 3:05 PM IST Updated On
date_range 14 Aug 2017 3:05 PM ISTസര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ നിയമനം; മന്ത്രിയുടെ തീരുമാനം ആരോഗ്യ വകുപ്പ് നടപ്പാക്കിയില്ല
text_fieldsbookmark_border
കാക്കനാട്: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി സ്വീകരിക്കാന്‍ മന്ത്രി നല്കിയ നിര്‍ദേശം നടപ്പിലായില്ല. പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞമാസം സിവില്‍ സ്റ്റേഷനില്‍ വിളിച്ച യോഗത്തിലാണ് മന്ത്രി തോമസ് ഐസക് നിര്‍ദേശം നല്‍കിയത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും യോഗത്തിലായിരുന്നു തീരുമാനം. ജില്ലയിലെ 72 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 22 ബ്ലോക്ക് പി.എച്ച്.സികളിലും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും കുറവ് പരിഹരിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തം നിലയില്‍ നിയമനം നടത്താനായിരുന്നു നിര്‍ദേശം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്ന് വീതവും ബ്ലോക്ക് പി.എച്ച്.സികളില്‍ രണ്ട് വീതം ഡോക്ടര്‍മാരെയും നിയമിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ജില്ലയിലെ ഏതാനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു നിയമനം നടന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് അതത് പി.എച്ച്.സികളില്‍ നിയമനം നടത്താനും ഡോക്ടര്‍മാര്‍ക്ക് തനത് ഫണ്ട്് വിനിയോഗിക്കാനും തദ്ദേശ ഭരണവകുപ്പ് ഉത്തരവും പുറപ്പെടുവിച്ചിരുന്നു. വകുപ്പിെൻറ ഉത്തരവില്ലാതെ ഫണ്ട് വിനിയോഗിച്ചാല്‍ നടപടി നേരിടേണ്ടിവരുമെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയതിെൻറ അടിസ്ഥാനത്തിലായിരുന്നു തദ്ദേശ ഭരണ വകുപ്പ് ഉത്തരവിറക്കിയത്. പകര്‍ച്ചപ്പനി പിടിപെട്ട നൂറുകണക്കിന് സാധാരണക്കാര്‍ക്ക് ആശ്വാസമേകാന്‍ കഴിയുമായിരുന്ന തീരുമാനമാണ് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൈയൊഴിഞ്ഞത്. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ സന്നദ്ധരായില്ലെന്നാണ് ആരോഗ്യ വകുപ്പ്് അധികൃതരുടെ വിശദീകരണം. എ ന്.ആര്.എച്ച് എം മാര്‍ഗനിര്‍ദേശമനുസരിച്ച് ഡോക്ടര്‍മാര്‍ക്ക് 36,000 രൂപയും പാരമെഡിക്കല്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് 11,000 രൂപയുമാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഇല്ലാത്തതും പദ്ധതി നടപ്പാക്കുന്നതിന് തടസ്സമായി. ഡോക്ടര്‍മാര്‍ക്ക് വേതനം നല്കാന് ഫണ്ടില്ലെന്ന് കാരണത്താല്‍ ചില തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിയമനം നടത്തിയില്ല. മഴ കുറഞ്ഞതോടെ പകര്‍ച്ചപ്പനി പിടിപെട്ട് ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞെന്നും അതിനാല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ താൽക്കാലിക ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും നിയമത്തിനുള്ള അടിയന്തര സാഹചര്യം നിലവിലില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story