Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 3:05 PM IST Updated On
date_range 14 Aug 2017 3:05 PM ISTറെസ്റ്റാറൻറിൽ അനധികൃത മദ്യ കൗണ്ടർ: സി.സി ടവർ ബാറിനെതിരെ കേസെടുത്തു
text_fieldsbookmark_border
പറവൂർ: ഹോട്ടൽ റെസ്റ്റാറൻറിൽ അനധികൃത മദ്യ കൗണ്ടർ സ്ഥാപിച്ചതിന് പള്ളിത്താഴത്തുള്ള സി.സി ടവർ ബാറിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. ബാറിൽ കൗണ്ടർ സ്ഥാപിക്കാൻ മാത്രമാണ് ലൈസൻസുള്ളത്. റെസ്റ്റാറൻറിൽ മദ്യം വിളമ്പാൻ അനുമതിയുണ്ടെങ്കിലും കൗണ്ടർ സ്ഥാപിക്കാൻ അനുമതിയില്ല. കൗണ്ടറിലുണ്ടായിരുന്ന 61,200 രൂപയും 52 ലിറ്റർ വിദേശ മദ്യവും 15 കുപ്പി ബിയറും എക്സൈസ് സംഘം പിടിച്ചെടുത്തു. അനധികൃത കൗണ്ടർ സ്ഥാപിച്ചതിനാൽ ഒരു ലക്ഷം രൂപ പിഴയടക്കാൻ നോട്ടീസ് നൽകിയതായി പറവൂർ എക്സൈസ് സി.ഐ ജോസ് മാത്യു പറഞ്ഞു. ബാറിൽ മദ്യത്തിന് കൂടുതൽ വില ഈടാക്കുന്നതായി വ്യാപകമായ പരാതിയുണ്ട്. നഗരസഭ ഹെൽത്ത് വിഭാഗം പരിശോധനയിൽ പഴയ ഭക്ഷണ സാധനങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തിരുന്നു. മാസ വരുമാനം ആറ് ലക്ഷം രൂപ; റേഷൻ കാർഡ് കണ്ട് സ്കൂൾ അധ്യാപിക ഞെട്ടി -പുതിയ കാർഡ് അബദ്ധ പഞ്ചാംഗം പറവൂർ: പുതിയ റേഷൻ കാർഡിലെ മാസ വരുമാനംകണ്ട് സ്കൂൾ അധ്യാപിക ഞെട്ടി, മാസ വരുമാനം 610001 രൂപ. കോട്ടുവള്ളി കിഴക്കേപ്രം അഞ്ചക്കുളത്ത് ബാബുവിെൻറ ഭാര്യയും എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ മലയാളം അധ്യാപികയുമായ പി.വി. ജയശ്രീയാണ് കാർഡിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നത്. നേരത്തേ ബിസിനസ് ചെയ്തിരുന്ന ബാബുവിന് ഇപ്പോൾ കൃഷിയാണ്. രണ്ട് പെൺമക്കളിൽ ഒരാളുടെ വിവാഹം കഴിഞ്ഞു. ഒരാൾ വിദ്യാർഥിയാണ്. പഴയ കാർഡിൽ 51,000 രൂപയായിരുന്നു മാസവരുമാനം. എന്തടിസ്ഥാനത്തിലാണ് വരുമാന വർധന രേഖപ്പെടുത്തിയതെന്ന് അറിയാതെ വിഷമിക്കുകയാണ് ജയശ്രീയും ബാബുവും. അബദ്ധ പഞ്ചാംഗമായ പുതിയ കാർഡിൽ കിഴക്കേപ്രം ഗ്രീൻ കോേട്ടജിലെ ചന്ദ്രലേഖ തൊഴിൽരഹിതയാണ്. പക്ഷേ മാസം 11,000 രൂപ വരുമാനമുണ്ട്. എൽ.ഐ.സി എജൻറായ രാജ് മോഹൻ നായർ കാർഡിലെത്തുമ്പോൾ അംഗൻവാടി വർക്കറാണ്. പ്രതിമാസം 5000 രൂപ വരുമാനവും രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story