Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 3:05 PM IST Updated On
date_range 14 Aug 2017 3:05 PM ISTേഫസ് ബുക്കിൽ പോസ്റ്റ് ഇട്ടതിനെ ചൊല്ലി തർക്കം; കൗൺസിലർക്കും സഹോദരനും പരിക്ക്
text_fieldsbookmark_border
കളമശ്ശേരി: വിവാഹ സൽക്കാരത്തിനിടെ ഫേസ് ബുക്കിൽ പോസ്റ്റ് ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ൈകയേറ്റത്തിൽ കളമശ്ശേരി നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും സഹോദരനും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ കേസെടുത്തതിൽ ഒരാൾ അറസ്റ്റിലായി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റുഖിയ ജമാൽ (48), സഹോദരൻ സിദ്ദീഖ് (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജിയാസ് ജമാൽ, പള്ളിലാങ്കര സ്വദേശികളായ അഷ്കർ, സിദ്ദീഖ്, കണ്ടാൽ അറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയാണ് കേസ്. ഇതിൽ സിദ്ദീഖിനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 9.45 ഓടെ കളമശ്ശേരി സോഷ്യൽ ഹാളിന് സമീപത്താണ് സംഭവം. റുഖിയ ജമാലിനെതിരെ ജിയാസ് ജമാൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടത് ചോദിച്ചുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചതെന്ന് കളമശ്ശേരി സി.ഐ എസ്. ജയകൃഷ്ണൻ പറഞ്ഞു. എന്നാൽ, തനിക്കെതിരെ കമീഷണർക്ക് പരാതി കൊടുത്തത് ചോദ്യം ചെയ്ത് ജിയാസ് ജമാൽ കൈയിൽ കയറി പിടിക്കുകയായിരുന്നുവെന്ന് റുഖിയ ജമാൽ പറഞ്ഞു. ഇതുകണ്ട് രക്ഷിക്കാൻ ശ്രമിച്ച സഹോദരൻ സിദ്ദീഖിനെ മർദിച്ചെന്നും അവർ പറഞ്ഞു. മർദനത്തിൽ തെൻറ കൈയ്ക്കും സഹോദരെൻറ മൂന്ന് പല്ലുകൾ ഇളകുകയും വലത് കൈക്ക് പൊട്ടലുള്ളതായും റുഖിയ ജമാൽ പറഞ്ഞു. എന്നാൽ, വിവാഹ ഹാളിൽ വെച്ച് റുഖിയ ജമാലിെൻറ ഭർത്താവ് ജമാൽ മണക്കാടനും സംഘവും ചേർന്ന് തന്നെ അപമാനിച്ചതായി കാണിച്ച് ജിയാസ് ജമാലിെൻറ ഭാര്യ കളമശ്ശേരി പൊലീസിൽ പരാതി നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തതായി സി.ഐ അറിയിച്ചു. തുടർനടപടി വിവാഹ ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story