Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 3:05 PM IST Updated On
date_range 14 Aug 2017 3:05 PM ISTഅവയവദാനം ദൈവിക പ്രവൃത്തി- ^കെ.വി. തോമസ്
text_fieldsbookmark_border
അവയവദാനം ദൈവിക പ്രവൃത്തി- -കെ.വി. തോമസ് കൊച്ചി: അവയവ ദാനത്തെ ദൈവികമായ പ്രവൃത്തിയായി കാണണമെന്ന് കെ.വി. തോമസ് എം.പി. അവയവദാന ദിനത്തോടനുബന്ധിച്ച് ആർ.കെ.പി ഫൗണ്ടേഷനും കിഡ്‌നി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച അവയവദാതാക്കളെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുഹൃത്തുക്കളോ ബന്ധുക്കളോ അല്ലാത്തവര്‍ക്ക് വൃക്ക ദാനം ചെയ്ത 18 പേർ, 32 വര്‍ഷം മുമ്പ് വൃക്ക സ്വീകരിച്ച പാലക്കാട് സ്വദേശി രമേശ് ബാബു, ഇന്ത്യയില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ വൃക്കദാതാവായ 88 വയസ്സുള്ള കോട്ടയം സ്വദേശി എ. സര്‍വമംഗല, 22 വര്‍ഷമായി ഡയാലിസിസ് വഴി ജീവന്‍ നിലനിര്‍ത്തുന്ന ആനന്ദ് പകടാല, 25 വര്‍ഷം മുമ്പ് വൃക്ക സ്വീകരിക്കുകയും സിഡ്‌നി ഒളിമ്പിക്‌സില്‍ പങ്കെടുക്കുകയും ചെയ്ത വാസു സന്‍ദുര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സാമൂഹിക പ്രവര്‍ത്തക ഉമ പ്രേമിന് കിഡ്നി ഫൗണ്ടേഷെൻറ ബ്രൈറ്റര്‍ പുരസ്‌കാരം കെ.വി. തോമസ് എം.പി സമ്മാനിച്ചു. അവയവദാതാവും സംവിധായകനുമായ ജീവന്‍ നിര്‍മിച്ച അവയവദാനത്തെക്കുറിച്ച ഡോക്യുമെൻററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.ജി. ചന്ദ്രശേഖരന്‍, രാജി കെ.പൊന്നപ്പന്‍, എ.എന്‍. രാധാകൃഷ്ണന്‍, ആലപ്പി അഷറഫ്, ധനേഷ് കുറുപ്പ്, സാഹിദ കമാല്‍, ഷൗക്കത്ത് പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story