Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right20 ശതമാനം ബോണസിന്​...

20 ശതമാനം ബോണസിന്​ ബസ്​ തൊഴിലാളികൾ

text_fields
bookmark_border
കൊച്ചി: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് ഇൗ വർഷത്തെ വരുമാനത്തി​െൻറ 20 ശതമാനം തുക ബോണസായി അനുവദിക്കണമെന്ന് പ്രൈവറ്റ് മോേട്ടാർ തൊഴിലാളി യൂനിയൻ (എ.െഎ.ടി.യു.സി) ജില്ല പ്രസിഡൻറ് ജോൺ ലൂക്കോസും ജനറൽ സെക്രട്ടറി ജോയ് ജോസഫും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബസ് ഉടമ സംഘടനകൾക്ക് ഡിമാൻഡ് നോട്ടീസ് നൽകി. ജില്ല ലേബർ ഒാഫിസർക്ക് തൊഴിലാളികൾ പരാതി സമർപ്പിച്ചിട്ടുണ്ടെന്നും അവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സുവർണജൂബിലി ആഘോഷം കൊച്ചി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സുവർണജൂബിലി ആഘോഷ ഭാഗമായി ലോട്ടറി ക്ഷേമനിധി ബോർഡി​െൻറ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങളുടെയും മക്കളുടെയും കലാ-കായിക മത്സരം സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ എറണാകുളം അയ്യപ്പൻകാവ് എസ്.എൻ ഒാഡിറ്റോറിയത്തിലാണ് മത്സരം. രാവിലെ ഒമ്പതിന് ലോട്ടറി ബോർഡ് മെംബർ പി.എം. ജമാൽ ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ പെങ്കടുക്കും. തുടർന്ന് കലാകായിക മത്സരങ്ങളും പ്രദർശന കമ്പവലിയും നടക്കും. സമാപന സമ്മേളനം ഹൈബി ഇൗഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ല കളരിപ്പയറ്റ് ചാമ്പ്യൻഷിപ് കൊച്ചി: ജില്ല സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് ചാമ്പ്യൻഷിപ് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഞായറാഴ്ച രാവിലെ 10ന് ഹൈബി ഇൗഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് മാത്യു പോൾ അധ്യക്ഷത വഹിക്കും. റീജനൽ സ്പോർട്സ് സ​െൻറർ സെക്രട്ടറി എസ്.എ.എസ് നവാസ് മുഖ്യാതിഥിയാവും. വൈകീട്ട് നാലിന് സമാപന സമ്മേളനത്തിൽ അസി. കമീഷണർ കെ. ലാൽജി സമ്മാനദാനം നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story