Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:44 PM IST Updated On
date_range 13 Aug 2017 3:44 PM ISTകേരള ബാങ്ക്: -ആശങ്ക പരിഹരിച്ച് മുന്നോട്ട് പോകും ^മന്ത്രി കടകംപള്ളി
text_fieldsbookmark_border
കേരള ബാങ്ക്: -ആശങ്ക പരിഹരിച്ച് മുന്നോട്ട് പോകും -മന്ത്രി കടകംപള്ളി കാക്കനാട്: കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ല സഹകരണ ബാങ്ക് നടപ്പാക്കുന്ന സൗജന്യ സേവനങ്ങളുെടയും നൂതന പദ്ധതികളുെടയും ഉദ്ഘാടനം കാക്കനാട് ബാങ്ക് ഹെഡ് ഓഫിസില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് രൂപവത്കരിക്കുമ്പോള്‍ സഹകരണ മേഖലയിലെ ബാങ്ക് ശാഖകളുടെ എണ്ണം കുറക്കുകയോ ജീവനക്കാരെ പിരിച്ചുവിടുകയോ ചെയ്യില്ല. സേവന-വേതന വ്യവസ്ഥകളിലും മാറ്റമുണ്ടാകില്ല. കേരള ബാങ്കിെൻറ സാധ്യതപഠന റിപ്പോര്‍ട്ടിനെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. സംസ്ഥാനത്തിന് ഗുണകരമല്ലാത്ത കാര്യങ്ങള്‍ നടപ്പാക്കില്ല. ബാങ്കിെൻറ രൂപവത്കരണവുമായി ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്ന ടാസ്‌ക് ഫോഴ്‌സ് എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിശോധിക്കുമെന്നും ആശങ്ക പരിഹരിച്ച് മാത്രമേ മുന്നോട്ടുപോകൂ എന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല രാജ്യത്തിന് മാതൃകയാണ്. യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ ബാങ്കുകൾക്ക് കഴിയണം. സഹകരണ മേഖലയില്‍ 50നുമേല്‍ പ്രായമുള്ളവരാണ് ഇടപാടുകാരിലധികവും. സ്വകാര്യ, വാണിജ്യ ബാങ്കുകള്‍ ഈടാക്കുന്ന അധിക സര്‍വിസ് ചാര്‍ജുകെളക്കുറിച്ച് യുവാക്കള്‍ ചിന്തിക്കുന്നില്ല. സ്മാര്‍ട്ട് ഫോണ്‍ വഴി വേഗത്തില്‍ സേവനം ലഭിക്കുന്നതിനാണ് അവര്‍ മുന്‍ഗണന നല്‍കുന്നത്. ഇവരെ ആകര്‍ഷിക്കാന്‍ ആധുനികവത്കരണത്തിെൻറ സവിശേഷ പാതയിലേക്ക് സഹകരണ മേഖലയും കുതിക്കണം. ഈ ദിശയിലുള്ള പ്രവര്‍ത്തനമാണ് ജില്ല സഹകരണ ബാങ്ക് നടത്തുന്നത്. സഹകരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ എം.എസ്. ലൈല, ജനറല്‍ മാനേജര്‍ ബി. ഓമനക്കുട്ടന്‍, രജിസ്ട്രാര്‍ എസ്. ലളിതാംബിക, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. സുന്ദര്‍, കേരള ബാങ്ക് ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ വി.ആര്‍. രവീന്ദ്രനാഥ്, അഡി. രജിസ്ട്രാര്‍ ഇ.ആര്‍. രാധാമണി, ഡിസ്ട്രിക്റ്റ് ഡെവലപ്മെൻറ് മാനേജര്‍ അശോക് കുമാര്‍ നായര്‍, ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ആര്‍. മീന എന്നിവര്‍ പങ്കെടുത്തു. നൂതന പദ്ധതികളും സൗജന്യ സേവനങ്ങളുമായി ജില്ല സഹകരണ ബാങ്ക് കാക്കനാട്: ജില്ലയിലെ സഹകരണ ബാങ്കിങ് മേഖലയിലുള്ള മുഴുവന്‍ സ്ഥാപനങ്ങളിെലയും ഇടപാടുകാര്‍ക്കും പുതുതലമുറ ബാങ്കുകള്‍ നല്‍കുന്ന എല്ലാ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കുകയാണ് എറണാകുളം ജില്ല സഹകരണ ബാങ്ക്. എസ്.ബി മിറര്‍ അക്കൗണ്ട് സംവിധാനം, കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് വായ്പ ഓണ്‍ലൈന്‍ സംവിധാനം, ഗ്രാമസമൃദ്ധി വായ്പ പദ്ധതി, പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ആർ.ടി.ജി.എസ്/നെഫ്റ്റ് സംവിധാനം, ചാർജ്ലസ് ബാങ്കിങ്, എനിവെയർ ബാങ്കിങ്, നബാര്‍ഡ് ധനസഹായത്തോടെ നടപ്പാക്കുന്ന മൈക്രോ എ.ടി.എം, ഡിജിറ്റല്‍ മണി പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി കച്ചവടക്കാര്‍ക്ക് പണമിടപാട് നടത്തുന്നതിന് എംപോസ് മെഷീൻ വിതരണം, ബാങ്കിെൻറ ഫേസ്ബുക്ക് പേജ്, നവീകരിച്ച വെബ്‌സൈറ്റ്, ഓണവിപണി എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story