Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:41 PM IST Updated On
date_range 13 Aug 2017 3:41 PM ISTനർമദയിലും പുതുവൈപ്പിലും നടന്നത് ഭരണകൂട ഭീകരത- ^കെ.വി. സഫീർഷാ
text_fieldsbookmark_border
നർമദയിലും പുതുവൈപ്പിലും നടന്നത് ഭരണകൂട ഭീകരത- -കെ.വി. സഫീർഷാ പുതുവൈപ്പ്: മധ്യപ്രദേശിലെ നർമദയിലും പുതുവൈപ്പിലും സമരക്കാർക്കെതിരെ നടന്നത് ഭരണകൂട ഭീകരതയാണെന്ന് ഫ്രേട്ടണിറ്റി സംസ്ഥാന പ്രസിഡൻറ് കെ.വി. സഫീർഷാ. 'നർമദയോട് പുതുവൈപ്പിൻ ഐക്യദാർഢ്യപ്പെടുന്നു' തലക്കെട്ടിൽ പുതുവൈപ്പ് സമരപ്പന്തലിൽ സംഘടിപ്പിച്ച ഐക്യദാർഢ്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ് സംവിധാനവും അധികാരവും ഉപയോഗിച്ച് ജനകീയസമരങ്ങളെ അടിച്ചമർത്തുന്നതിൽ മധ്യപ്രദേശിെലയും കേരളത്തിലെയും സർക്കാറുകൾ തമ്മിൽ വ്യത്യാസമില്ല. വികസനത്തെ സംബന്ധിച്ച മൗലികചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ സാധാരണ ജനതയെ അടിച്ചമർത്തുകയാണ് സർക്കാറുകൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി നജ്‌ദ റൈഹാൻ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. അരവിന്ദാക്ഷൻ, പശ്ചിമഘട്ട സംരക്ഷണസമിതി ചെയർമാൻ ജോൺ പെരുവന്താനം, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗം അസൂറ, സോളിഡാരിറ്റി ജില്ല സെക്രട്ടറി രഹനാസ്, പുതുവൈപ്പ് സമരസമിതി കൺവീനർ മുരളി, ഫ്രേട്ടണിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് ഗിരീഷ് കാവാട്ട്, സബീന പെരേര, എൻ.ആർ. സുധീർ എന്നിവർ സംസാരിച്ചു. മുൻ ഡി.സി.പി യതീഷ് ചന്ദ്രക്കെതിരെ മൊഴി നൽകിയ ഏഴു വയസ്സുകാരൻ അലനെ സമരപ്പന്തലിൽ ഹാരം അണിയിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ഷംസീർ ഇബ്രാഹീം സ്വാഗതവും ജില്ല കൺവീനർ അംജദ് എടത്തല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story