Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലക്കുഴയിൽ വനിത...

പാലക്കുഴയിൽ വനിത വ്യവസായകേന്ദ്രം തുറന്നു

text_fields
bookmark_border
കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്ത് പാലനിൽക്കുംതടത്ത് വനിത വ്യവസായകേന്ദ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ അഞ്ചുലക്ഷം രൂപ മുടക്കിയാണ് വ്യവസായകേന്ദ്രം തുറന്നത്. പഞ്ചായത്ത് പ്രസിഡൻറ് ജോഷി സ്കറിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ആലീസ് ഷാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെസി ജോണി, ജയ ബിജുമോൻ, വി.സി. കുര്യാക്കോസ്, ശോഭന മോഹൻ, എൻ.കെ. ജോസ്, കെ.എൻ. രമ എന്നിവർ സംസാരിച്ചു. ശുചിത്വ സന്ദേശവുമായി സ്കൂൾ വിദ്യാർഥികൾ കൂത്താട്ടുകുളം: ഗവ. യു.പി സ്കൂൾ ആരോഗ്യ പരിസ്ഥിതി ക്ലബി​െൻറ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഗവ. ഹോമിയോ ആശുപത്രി പരിസരം, സി.ജെ സ്മാരക വായനശാല പരിസരം, പൊതുകിണർ തുടങ്ങിയവ ശുചീകരിച്ചു. ശുചിത്വ സന്ദേശവും എത്തിച്ചു. നഗരസഭ വിദ്യാഭ്യാസസമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ജോമോൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ആർ. വത്സല ദേവി, കെ.എം. ജയൻ, മനോജ് നാരായണൻ, വി.എ. രവി, ജിബി സാബു, കൺവീനർമാരായ എൻ.എം. ഷീജ, സി.എച്ച്. ജയശ്രീ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story