Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:35 PM IST Updated On
date_range 13 Aug 2017 3:35 PM ISTകായൽപരപ്പിലെ ആവേശം കടലോളം...
text_fieldsbookmark_border
ആലപ്പുഴ: 65ാമത് നെഹ്റു േട്രാഫി വള്ളംകളി കാണാൻ ലോകത്തിെൻറ നാനാതുറകളിൽനിന്നുള്ള വിദേശികൾ അടക്കമുള്ള ആസ്വാദകർ പുന്നമടയിൽ എത്തിയപ്പോൾ അത് ആഘോഷമായി മാറി. കായൽപരപ്പിലും കരയിലും ഒരുപോലെ ആർപ്പുവിളിയുടെയും താളമേളത്തിെൻറയും അന്തരീക്ഷമായിരുന്നു. മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുമ്പുതന്നെ ഗാലറികളിലും കരകളിലും വള്ളംകളി പ്രേമികളെകൊണ്ട് നിറഞ്ഞിരുന്നു. പ്രവേശനം ടിക്കറ്റ് ഉപയോഗിച്ചാണ് നിയന്ത്രിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ വള്ളങ്ങൾ പങ്കെടുക്കുന്ന ജലമേള എന്ന ഖ്യാതി ഈ വർഷത്തെ നെഹ്റു ട്രോഫിയുടെ പ്രത്യേകതയായി. ചുണ്ടൻ മത്സരത്തിൽ 20 വള്ളങ്ങളും പ്രദർശനത്തിൽ നാലും ഉൾെപ്പടെ 24 വള്ളങ്ങളാണ് പങ്കെടുത്തത്. അഞ്ച് ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളവും 25 ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളവും ഒമ്പത് വെപ്പ് എ ഗ്രേഡ് വള്ളവും ആറ് വെപ്പ് ബി ഗ്രേഡ് വള്ളവും മൂന്ന് ചുരുളൻ വള്ളവും തെക്കനോടിയിൽ മൂന്ന് വീതം തറ, കെട്ടുവള്ളവും ജലോത്സവത്തിൽ മത്സരിച്ചു. മത്സരം തുടങ്ങുന്നതിന് മുമ്പ് നേവി ഉദ്യോഗസ്ഥരുടെ പ്രകടനം കാണികളെ ത്രസിപ്പിച്ചു. വള്ളംകളി തുടങ്ങിയതോടെ വഞ്ചിപ്പാട്ട് പാടി കമേൻററ്റർമാർ ജലമേളയെ കൂടുതൽ ആവേശഭരിതമാക്കി. കാണികളും പാട്ട് ഏറ്റുപാടി. തുടക്കംമുതൽ ചെറുവള്ളങ്ങളുടെ മത്സരവും ആവേശഭരിതമായിരുന്നു. തുഴ ഉയർത്തിയും താളംപിടിച്ചുമുള്ള മാസ്ഡ്രിൽ വിദേശികൾക്ക് ഏറെ ഹരംപകർന്നു. ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ തുടങ്ങിയപ്പോൾ കാണികളുടെ ആരവം ഉച്ചസ്ഥായിയിലെത്തി. കരുത്തന്മാരായ ചുണ്ടൻ വള്ളങ്ങളുടെ ഏറ്റുമുട്ടൽ കാണാനുള്ള ആകാംക്ഷയുടെ നിമിഷങ്ങളായിരുന്നു പിന്നീട്. അവയുടെ മുന്നോട്ടുള്ള കുതിപ്പ് മൊബൈൽ കാമറയിൽ പകർത്താനുള്ള തിരക്കും ഗാലറികളിൽ ദൃശ്യമായിരുന്നു. മുൻ ഇറിഗേഷൻ എക്സിക്യൂട്ടിവ് അസി. എൻജിനീയർ ജി. ഗീത, അസി. എക്സിക്യൂട്ടിവ് എൻജിനീയർ ടി.ജെ. സിബി തുടങ്ങിയവരായിരുന്നു വിധികർത്താക്കൾ. കനത്ത സുരക്ഷവലയത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. കലക്ടർ വീണ എൻ. മാധവെൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും മത്സരസ്ഥലങ്ങൾ നിരീക്ഷിക്കുകയും ചെയ്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story