Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:35 PM IST Updated On
date_range 13 Aug 2017 3:35 PM ISTരാമായണമേള ഇന്ന് സമാപിക്കും
text_fieldsbookmark_border
മാന്നാർ: മേജർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന 15ാമത് അഖില കേരള രാമായണമേള ഞായറാഴ്ച സമാപിക്കും. മഹാദേവസേവ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മേളയിലെ മത്സരങ്ങൾ ശനിയാഴ്ചയാണ് ആരംഭിച്ചത്. വൈകീട്ട് 4.30ന് ചേരുന്ന സമാപന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ അധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ രാമായണ പുരസ്കാരം ഗായകൻ മധു ബാലകൃഷ്ണന് കൈമാറും. ബോർഡ് മെംബർമാരായ അജയ് തറയിൽ, കെ. രാഘവൻ, ഗായകൻ മധു ബാലകൃഷ്ണൻ, നടനും സംവിധായകനുമായ എം.ബി. പത്മകുമാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും. എവർറോളിങ് ട്രോഫി മന്ത്രി കൈമാറും. പ്രതിഭകൾക്കുള്ള സ്വർണനാണയം പി.എ. ഗണപതി ആചാരി നൽകും. 'മാലിന്യത്തില്‍നിന്നും സ്വാതന്ത്ര്യം' പദ്ധതി മാവേലിക്കര നഗരസഭയില്‍ മാവേലിക്കര: മാലിന്യത്തില്‍നിന്നും സ്വാതന്ത്ര്യം പദ്ധതിയുടെ മാവേലിക്കര നഗരസഭതല ഉദ്ഘാടനം അംബേദ്കര്‍ സാംസ്‌കാരിക നിലയത്തിെൻറ വളപ്പില്‍ ചെയർപേഴ്സൻ ലീല അഭിലാഷ് നിർവഹിച്ചു. വൈസ് ചെയര്‍മാന്‍ പി.കെ. മഹേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ 28 വാര്‍ഡുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story