Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​റ്റാർട്ടിങ്​...

സ്​റ്റാർട്ടിങ്​ സംവിധാനം പിഴച്ചു; ജലമേള വൈകി

text_fields
bookmark_border
ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയുടെ ചരിത്രത്തിൽ മത്സരങ്ങൾ വൈകി അവസാനിക്കുകയും ഇരുട്ടിൽ തപ്പിത്തടഞ്ഞ് കാണികൾ മടങ്ങേണ്ടി വരുകയും ചെയ്ത അവസ്ഥ അപൂർവമാണ്. ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയെന്ന് അവകാശപ്പെട്ട 65ാമത് ജലമേളയിലാണ് തുടക്കംമുതൽ കല്ലുകടി ഉണ്ടായത്. പത്തു ലക്ഷം രൂപ ചെലവഴിച്ച് സ്റ്റാർട്ടിങ് പോയൻറിൽ യന്ത്രസംവിധാനം ഏർപ്പെടുത്തിയെന്നായിരുന്നു അവകാശവാദം. എന്നാൽ, അത് അപ്പാടെ പാളി. സ്റ്റാർട്ടിങ് പോയൻറിലെ സംവിധാനങ്ങൾ തുടക്കംമുതലേ തകരാറിലായി. കായലിൽ കോൺക്രീറ്റ് തൂണിൽ സ്ഥാപിച്ച ഷട്ടറുകളും തുടക്കത്തിൽ പണിമുടക്കി. രണ്ട് എച്ച്.പി ഉള്ള രണ്ട് മോേട്ടാറാണ് ഷട്ടർ പ്രവർത്തിപ്പിക്കുന്നതിന് ഘടിപ്പിച്ചിരുന്നത്. വെള്ളത്തിലായിരുന്നതിനാൽ അതി​െൻറ പ്രവർത്തനവും കാര്യക്ഷമമായില്ല. വള്ളംകളിയുടെ തലേന്നുതന്നെ ഇക്കാര്യങ്ങൾ ബോധ്യപ്പെെട്ടങ്കിലും ആവശ്യമായ ബദൽ നടപടികൾ വൈകി. മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങുന്ന വി.െഎ.പി സംഘം പെങ്കടുത്ത പരിപാടിയായിട്ടും വളരെ ലാഘവത്തോടെയാണ് നടത്തിപ്പുകൾ നീങ്ങിയത്. വെള്ളത്തിൽ ഷട്ടർ പൊക്കുകയും താഴ്ത്തുകയും ചെയ്യുന്ന നടപടിയിലൂടെ സ്റ്റാർട്ടിങ് പോയൻറ് പ്രവർത്തനമാകുമെന്ന് കരുതിയെങ്കിലും അതെല്ലാം വെറുതെയായി. അവസാനം സ്റ്റാർട്ടർമാരായ മുൻ എം.എൽ.എ കെ.കെ. ഷാജുവും മോഹൻലാൽ, മുരളി, ഹൽത്താഫ് എന്നിവരും ചുണ്ടൻവള്ളത്തി​െൻറ തുഴച്ചിൽക്കാരുമായി വാക്കേറ്റത്തിലായി. ചുണ്ട​െൻറ മുൻഭാഗം സ്റ്റാർട്ടർമാർ നിശ്ചയിച്ച വരക്കുനേരെ നിൽക്കാതെ വന്നതോടെ പ്രശ്നം ഗുരുതരമായി. ഇതി​െൻറ പേരിൽ മൂന്നാം ഹീറ്റ്സിൽ മത്സരിക്കേണ്ട ചുണ്ടൻവള്ളങ്ങൾ പ്രശ്നമുണ്ടാക്കുകയും വിട്ടുനിൽക്കുകയും ചെയ്തു. പിന്നീട് അവരെ അനുനയിപ്പിച്ച് അഞ്ചാമത്തെ ഹീറ്റ്സിൽ മത്സരിപ്പിക്കുകയായിരുന്നു. തേർഡ് ലൂസേഴ്സ് ൈഫനലിൽനിന്ന് ദേവാസ് ചുണ്ടൻ വിട്ടുനിന്നു. സ്റ്റാർട്ടിങ് പോയൻറിലേക്ക് മത്സരസമയത്ത് വിളിച്ചില്ലെന്നായിരുന്നു അവരുടെ ആരോപണം. എന്നാൽ, മത്സരസമയത്ത് കായലിന് അകലെ കിടന്നതാണ് കാരണമെന്ന് സംഘാടകർ വാദിച്ചു. ഇൗ പ്രശ്നം സ്റ്റാർട്ടിങ് പോയൻറിൽ വലിയ കീറാമുട്ടി ഉണ്ടാക്കി. ചുണ്ടൻവള്ളം സ്റ്റാർട്ടിങ് പോയൻറി​െൻറ മുന്നിൽ കൊണ്ടുവരുകയും അത് മറ്റു മത്സരത്തെ ബാധിക്കുകയും ചെയ്തു. അവസാനം ദേവാസ് ചുണ്ട​െൻറ തുഴക്കാർ വള്ളവുമായി ഫിനിഷിങ് പോയൻറിൽ വന്ന് തങ്ങളുടെ പ്രതിഷേധം മന്ത്രി തോമസ് െഎസക്കിനെ അറിയിച്ചു. മന്ത്രി വള്ളം മാറ്റിയിട്ടശേഷം സംസാരിക്കാമെന്ന് അറിയിച്ചു. അതുപ്രകാരം അവരുടെ പ്രശ്നം പിന്നീട് പരിഹരിക്കാമെന്ന് ഉറപ്പുനൽകി. ഇതിനുശേഷം നടന്ന ഫൈനൽ മത്സരം അരമണിക്കൂറിലധികം വീണ്ടും വൈകി. കാണികൾ അസ്വസ്ഥരാകുകയും പ്രതിഷേധ സൂചകമായി മൊബൈൽേഫാൺ ടോർച്ച് കത്തിച്ച് പിടിക്കുകയും െചയ്തു. ഇരുട്ട് പരന്ന അന്തരീക്ഷമായതിനാൽ ദൂരസ്ഥലങ്ങളിൽനിന്ന് എത്തിയ കാണികൾ പ്രയാസത്തിലായിരുന്നു. അവസാനം ഫൈനലിൽ എത്തിയ നാലു വള്ളങ്ങളും ഒരേ നിലയിൽ കൊണ്ടുവന്ന് മത്സരം ആരംഭിച്ചപ്പോൾ വൈകി അവസാനിച്ച ജലമേള എന്ന ചരിത്രം അതിലൂടെ ഉണ്ടായി. രാവിലെ 10ന് എത്തിയ കാണികൾ രാത്രിവരെ ഇരിക്കേണ്ടി വന്നു എന്ന ദുരവസ്ഥയും ഉണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story