Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജല മെട്രോ: പരിസ്ഥിതി...

ജല മെട്രോ: പരിസ്ഥിതി പ്രശ്നങ്ങൾ പ്രത്യേകം പഠനവിധേയമാക്കും

text_fields
bookmark_border
കൊച്ചി: ജല മെട്രോ പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ പ്രത്യേകം പഠനവിധേയമാക്കും. പദ്ധതിക്ക് പ്രാഥമിക അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിേൻറതാണ് നിര്‍ദേശം. പദ്ധതിയുടെ ജനറല്‍ കണ്‍സൽട്ടൻറുമാരായ എയ്‌കോം കണ്‍സോര്‍ട്ട്യം വിശദാംശങ്ങള്‍ തയാറാക്കി വരുകയാണ്. മലിനജലം കൈകാര്യം ചെയ്യുന്നതി​െൻറ പ്രശ്‌നങ്ങള്‍, ജലപാത ആഴംകൂട്ടാന്‍ ഡ്രഡ്ജ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാനമായും പഠിക്കുക. ഇത് അടക്കമുള്ള നടപടികളുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും അന്തിമ അനുമതി. ഫിഷറീസ്, തുറമുഖ വകുപ്പുകളുടെ കീഴിലുള്ള ഹൈഡ്രോളജിക്കല്‍ സര്‍വേ വിഭാഗം ജലപാതയുടെ സര്‍വേ നടപടി ആരംഭിച്ചിട്ടുണ്ട്. വിശാല കൊച്ചി മേഖലയില്‍ കൊച്ചി മെട്രോ റെയില്‍ നടപ്പാക്കുന്ന ഏകീകൃത നഗര ഗതാഗത അതോറിറ്റിയുടെ (യു.എം.ടി.എ) ഭാഗമായാണ് ജല മെട്രോ പദ്ധതി. കൊച്ചി നഗരത്തി​െൻറയും സമീപ ദ്വീപുകളുടെയും ഗതാഗത വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്നതാണ് ജല മെേട്രാ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story