Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:32 PM IST Updated On
date_range 13 Aug 2017 3:32 PM ISTആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ഹജ്ജ് ഹെൽപ് ഡെസ്‌ക്
text_fieldsbookmark_border
ആലുവ: ആലുവ റെയിൽവേ സ്‌റ്റേഷനിൽ ഹജ്ജ് ഹെൽപ് ഡെസ്‌ക് തുടങ്ങി. നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലേക്ക് ട്രെയിൻ വഴി എത്തുന്ന ഹജ്ജ് തീർഥാടകരെ സ്വീകരിക്കുന്നതിനും ക്യാമ്പില്‍ എത്തിക്കുന്നതിനുമാണ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചത്. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്‌തു. കെ.എം. കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ എ.എം. യൂസുഫ്, മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. വി. സലിം, ഹജ്ജ് കമ്മിറ്റി അംഗം എസ്.പി. കരീം, ഷെരീഫ് മണിയംകുടി, ഇസ്‌മായില്‍ താനൂര്‍, റെയില്‍വേ ഡിവിഷന്‍ മാനേജര്‍ ബാലകൃഷ്‌ണൻ, ഹരിദാസ്, എ. ഷംസുദ്ദീന്‍, കൺവീനർ അസീസ് കുമ്മഞ്ചേരി, നൗഷാദ് മേത്തര്‍, കെ.ബി. മീതീന്‍കുഞ്ഞ്, പി.എം. ഫിറോസ്, എം.എം. സുലൈമാന്‍, ഹംസ കോയ, അസീസ് എടയപ്പുറം, മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിച്ചു. അങ്കമാലി മേഖലയില്‍ റെയില്‍വേ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകിയാണ് എത്തിയത്. അതിനാല്‍ തന്നെ ആലുവക്ക് പുറമെ ചാലക്കുടി, എറണാകുളം സ്റ്റേഷനുകളിലും ഹജ്ജിനുള്ള യാത്രക്കാരെ ഇറക്കിയിരുന്നു. ഹജ്ജിന് പോകുന്നവെരയും കൂടെയുള്ള ബന്ധുക്കെളയും മൂന്ന് സ്‌റ്റേഷനുകളില്‍ സ്വീകരിച്ച് വെള്ളവും ലഘുഭക്ഷണവും നൽകിയ ശേഷം ഹജ്ജ് കമ്മിറ്റിയുടെ വാഹനങ്ങളില്‍ നെടുമ്പാശ്ശേരി ക്യാമ്പുകളില്‍ എത്തിച്ചു. സ്വാഗതസംഘത്തിെൻറ നേതൃത്വത്തിലാണ് ഹെൽപ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നത്. എ.പി. അബൂബക്കർ മുസ്‌ലിയാർ ഹെൽപ് ഡെസ്‌ക് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story