Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 4:02 PM IST Updated On
date_range 12 Aug 2017 4:02 PM ISTന്യൂനപക്ഷ^ദലിത് വേട്ടക്കെതിരെ താക്കീതായി പ്രതിഷേധസംഗമം
text_fieldsbookmark_border
ന്യൂനപക്ഷ-ദലിത് വേട്ടക്കെതിരെ താക്കീതായി പ്രതിഷേധസംഗമം കൊച്ചി: ന്യൂനപക്ഷ-ദലിത് വേട്ടക്കും സംഘ്പരിവാർ ഭീകരതക്കുമെതിരെ താക്കീതായി കൊച്ചിയിൽ ഉജ്ജ്വല പ്രതിഷേധസംഗമം. മുസ്ലിം സൗഹൃദവേദി ടൗൺ ഹാളിൽ സംഘടിപ്പിച്ച പരിപാടി രാഷ്ട്രീയ സാമുദായിക സംഘടന വേർതിരിവുകളില്ലാതെ പ്രമുഖ നേതാക്കളുടെ സാന്നിധ്യവും തിങ്ങിനിറഞ്ഞ സദസ്സുംകൊണ്ട് ശ്രദ്ധേയമായി. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി സംഗമം ഉദ്ഘാടനം ചെയ്തു. ഇന്ത്യ എന്ന കുടുംബത്തിൽ കലഹമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഒറ്റെക്കട്ടായി പോരാടണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കിടയിൽ ഭീതി പരത്തുകയാണ് ഫാഷിസത്തിെൻറ പ്രത്യേകത. വിരോധം, വിഭാഗീയത, വർഗീയത എന്നിവ പ്രചരിപ്പിച്ച് ഭരണഘടനയെ ഇല്ലാതാക്കുകയാണ് അവർ. എന്നാൽ, വെറുപ്പും വിദ്വേഷവും പരത്തുന്ന ആർക്കും അധികകാലം വാഴാൻ കഴിയില്ല. രാജ്യത്ത് വികസന മുരടിപ്പാണ്. സാമ്പത്തികമേഖല മന്ദഗതിയിലാണ്. എന്നാൽ, ഇത്തരം അടിസ്ഥാന പ്രശ്നങ്ങളിൽ ശ്രദ്ധിക്കാതെ വർഗീയ സംഘർഷമുണ്ടാക്കി എല്ലാം കലക്കുകയാണ് കേന്ദ്രസർക്കാർ. ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാണെന്ന് സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയെക്കൊണ്ട് പറയിപ്പിച്ചത് ഇൗ സാഹചര്യമാണ്. അദ്ദേഹത്തിനല്ലാതെ മറ്റാർക്കാണ് ആധികാരികമായി ഇങ്ങനെ പറയാൻ കഴിയുകയെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. സംഘാടക സമിതി ചെയർമാൻ വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഒാണമ്പിള്ളി മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. സംഘ്പരിവാർ ഭീഷണിക്കെതിരെ മതനിരപേക്ഷ ശക്തികളും ന്യൂനപക്ഷങ്ങളുമൊക്കെ ചേർന്ന കൂട്ടായ്മയാണ് വേണ്ടതെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് പറഞ്ഞു. വൈവിധ്യങ്ങൾ അംഗീകരിക്കാത്ത ഫാഷിസ്റ്റുകൾ ഹിംസയും അക്രമവുമാണ് പ്രവർത്തനമാർഗമായി സ്വീകരിച്ചിരിക്കുന്നതെന്ന് സി.ആർ. നീലകണ്ഠൻ അഭിപ്രായപ്പെട്ടു. വർഗീയ ഫാഷിസത്തിനെതിരെ കേരളത്തിെൻറ സർഗാത്മക പ്രതിരോധമാണ് ഇൗ സംഗമമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. പേടിപ്പിച്ച് നിശ്ശബ്ദരാക്കാനാണ് ഫാഷിസ്റ്റുകളുടെ ശ്രമം. എന്നാൽ, പേടിച്ച് പിന്മാറില്ലെന്നും സംഘ് പരിവാർ ഭീകരതക്ക് മുന്നിൽ മൗനികളാവില്ലെന്നും ഇവിടെ കൂടിയ മതേതര ചേരി വിളിച്ചുപറയുെന്നന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും ഫാഷിസ്റ്റുകൾക്കെതിരാണെന്നും ഇതിനെതിരെ ബോധവത്കരണമാണ് വേണ്ടതെന്നും കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അഭിപ്രായപ്പെട്ടു. പി.ടി. തോമസ് എം.എൽ.എ, വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ഹജ്ജ് കമ്മിറ്റി ചെയർമാനും ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറിയുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഷമീർ മദനി, അബ്ദുൽ ജബ്ബാർ സഖാഫി, ബഷീർ വഹബി അടിമാലി, കെ.എസ്. ഹംസ, ജമാഅെത്ത ഇസ്ലാമി ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story