Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആൻറി പൈറസി സെല്‍...

ആൻറി പൈറസി സെല്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന്​ ബി. ഉണ്ണികൃഷ്ണൻ

text_fields
bookmark_border
കൊച്ചി: സംസ്ഥാന ആൻറി പൈറസി സെല്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് സംവിധായകനും ഫെഫ്ക പ്രസിഡൻറുമായ ബി. ഉണ്ണികൃഷ്ണന്‍. കുറ്റകൃത്യം ഉണ്ടാകുമ്പോള്‍ കാര്യക്ഷമമായി ഇടപെടാന്‍ സെല്ലിന് സാധിക്കുന്നുണ്ട്. എന്നാല്‍, ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവാണ്. വലിയതോതില്‍ സിനിമയുടെ വ്യാജ കോപ്പി പ്രചരിക്കപ്പെടുമ്പോള്‍ തടയാന്‍ കഴിയുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാരുടെ മാനസികാവസ്ഥ പഠിച്ച് കുറ്റകൃത്യം തടയാൻ ശ്രമമുണ്ടാവണം. ഒമര്‍ ലുലു സംവിധാനം ചെയ്ത 'ചങ്ക്‌സ്' സിനിമയുടെ വ്യാജ കോപ്പി പ്രചരിപ്പിച്ച വിഷയത്തിൽ ഫെഫ്ക നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. പൈറസി ജാമ്യമില്ലാത്ത കുറ്റകൃത്യമാക്കണമെന്നും ഗുണ്ട ആക്ടില്‍ ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തില്‍ പറഞ്ഞു. 'ചങ്ക്സ്' ടെലിഗ്രാമില്‍ അപ്‌ലോഡ് ചെയ്തവരെയും പകര്‍ത്തിയ തിയറ്ററും കണ്ടെത്തി അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ വേഗം ജാമ്യം ലഭിച്ചത് ഇത്തരം കുറ്റകൃത്യം വളരെ ചെറുതാണെന്ന തോന്നലാണ് സമൂഹത്തിലുണ്ടാക്കുന്നതെന്ന് ഒമർ ലുലു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story