Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഹകരണസംഘം നിയമന...

സഹകരണസംഘം നിയമന പരീക്ഷച്ചുമതല വ്യക്തികളെ ഏൽപിക്കുന്നതിന്​ സ്​റ്റേ

text_fields
bookmark_border
കൊച്ചി: സഹകരണസംഘങ്ങളിലെ നിയമനത്തിനുള്ള എഴുത്തുപരീക്ഷയുടെ ചുമതല വ്യക്തികളെ ഏൽപിക്കാമെന്ന സഹകരണ രജിസ്ട്രാറുടെ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. മാവേലിക്കര സ്വദേശിനി ടി.വി. രത്നകുമാരി നൽകിയ ഹരജിയിലാണ് രജിസ്ട്രാറുടെ ഉത്തരവ് രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്ത് സിംഗിൾ ബെഞ്ചി​െൻറ ഇടക്കാല വിധി. സഹകരണസംഘത്തി​െൻറ ചട്ടമനുസരിച്ച് 1991ൽ കൊണ്ടുവന്ന സർക്കുലറിൽ പരീക്ഷകളുടെ ചുമതല പുറത്തുനിന്നുള്ള ഏജൻസികളെ ഏൽപിക്കാൻ നിർദേശിച്ചിരുന്നു. ഇത്തരം ഏജൻസികൾ വ്യക്തികളോ സഹകരണ വകുപ്പിൽനിന്ന് വിരമിച്ചവർ നേതൃത്വം നൽകുന്നവയോ ആയിരിക്കരുതെന്ന് 2010ൽ ഹൈകോടതി സിംഗിൾ ബെഞ്ചി​െൻറ വിധിയുമുണ്ട്. 2011ൽ ഡിവിഷൻ ബെഞ്ച് ഇത് ശരിവെക്കുകയും ചെയ്തു. ഇത് മറികടന്നാണ് പരീക്ഷച്ചുമതല വ്യക്തികളെ ഏൽപിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നതെന്നാണ് ഹരജിക്കാരിയുടെ ആരോപണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story