Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാഷനൽ കാൻസർ രജിസ്ട്രി...

നാഷനൽ കാൻസർ രജിസ്ട്രി വേണമെന്ന്​ ആർ.സി.സി

text_fields
bookmark_border
കൊച്ചി: ഓരോ സംസ്ഥാനത്തെയും ജനസംഖ്യ അടിസ്ഥാനമാക്കി നാഷനൽ കാൻസർ രജിസ്ട്രിക് അടിയന്തരമായി രൂപം നൽേകണ്ടതുണ്ടെന്ന് തിരുവനന്തപുരം റീജനൽ കാൻസർ സ​െൻറർ ഹൈകോടതിയിൽ. കാൻസർ പ്രാഥമികഘട്ടത്തിൽതന്നെ കണ്ടെത്താൻ സഹായിക്കുന്ന കേന്ദ്രങ്ങൾ എറണാകുളത്തും പാലക്കാട്ടുമുണ്ട്. ഇവയുമായി സഹകരിച്ച് 2015 -16ൽ 300ലേറെ കാൻസർ നിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മറ്റ് 12 ജില്ലകളിലും ഇത്തരം സ​െൻററുകൾ തുടങ്ങാൻ സർക്കാർ ആലോചിക്കുന്നതായും ആർ.സി.സി ഡയറക്ടർ ഡോ. പോൾ സെബാസ്റ്റ്യൻ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കാൻസർ തുടക്കത്തിൽതന്നെ കണ്ടെത്താൻ സഹായിക്കുന്ന കേന്ദ്രങ്ങൾ ജില്ലകൾ തോറും തുടങ്ങണമെന്നാവശ്യപ്പെട്ട് ആലപ്പുഴ വള്ളികുന്നം സ്വദേശി ജെ. ബിന്ധ്യ നൽകിയ ഹരജിയിലാണ് വിശദീകരണം. സമഗ്ര കാൻസർ പരിചരണത്തിന് കേന്ദ്ര സർക്കാർ രാജ്യത്ത് പലയിടത്തും സ​െൻററുകൾ സ്ഥാപിക്കുന്നുണ്ട്. എങ്കിലും പൊതുമേഖലയിൽ കൂടുതൽ കാൻസർ സ​െൻററുകൾ അനിവാര്യമാണെന്നും ആർ.സി.സി ഡയറക്ടർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story