Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറക്കുന്നതിനിടെ വീണ...

പറക്കുന്നതിനിടെ വീണ പക്ഷിക്കുഞ്ഞിന് നാട്ടുകാര്‍ തുണയായി; മൂന്ന് നാളിനുശേഷം അമ്മ കുഞ്ഞിനെ തേടിയെത്തി

text_fields
bookmark_border
മട്ടാഞ്ചേരി: പറന്നുപോകാന്‍ ശ്രമിക്കുന്നതിനിടെ വീണ ദേശാടനപ്പക്ഷിയുടെ കുഞ്ഞിന് രക്ഷകരായി നാട്ടുകാരെത്തി. ഇടക്കൊച്ചി പാടശേഖരത്തില്‍ വീണ പക്ഷിക്കുഞ്ഞിനെ നാട്ടുകാര്‍ എടുത്ത് ഭക്ഷണവും പാലും നല്‍കി ശുശ്രൂഷിച്ചു. നാട്ടുകാരുമായി ഇണങ്ങിയ കുഞ്ഞിനെ തേടി ഒടുവില്‍ അമ്മപ്പക്ഷിയെത്തി. അമ്മയെ കണ്ടതോടെ കുഞ്ഞ് നാട്ടുകാരുമായുള്ള സൗഹൃദം മറന്നു. പാടശേഖരത്തിലെ വെള്ളത്തില്‍ കുഞ്ഞിനെ ഇറക്കിവിട്ടതോടെ അമ്മപ്പക്ഷി കുഞ്ഞുമായി പോയി. താറാവി​െൻറ രൂപമുള്ള ഈ പക്ഷിക്ക് നന്നായി പറക്കാനും കഴിയും. ഇതി​െൻറ കാലുകളിലെ നഖങ്ങള്‍ മരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ കഴിയുന്ന വിധത്തിലുള്ളതാണ്. മൂന്നുദിവസം പാലും ഭക്ഷണവും നല്‍കി പരിപാലിച്ച നാട്ടുകാരെ അമ്മയും കുഞ്ഞും മറന്നിട്ടില്ല. ഇടക്ക് നാട്ടുകാരെ കാണാന്‍ അമ്മപ്പക്ഷിയും കുഞ്ഞും എത്താറുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story