Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 1:30 PM IST Updated On
date_range 12 Aug 2017 1:30 PM ISTകട്ട വിരിച്ചതിലെ ക്രമക്കേട്: റോഡ് പരിശോധിച്ചു
text_fieldsbookmark_border
തൃപ്പൂണിത്തുറ : നഗര സഭയിലെ ഏരൂർ -- മഞ്ഞേലിപ്പാടം റോഡ് കട്ട വിരിച്ചതിലുള്ള ക്രമക്കേടുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതി പരിശോധിക്കാൻ നഗരസഭ പൊതു മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. സാജുവിെൻറ നേതൃത്വത്തിൽ റോഡ് പരിശോധിച്ചു വിലയിരുത്തി. കമ്മിറ്റി അംഗങ്ങളും, കൗൺസിലർമാരായ ആറ്റുപുറത്ത് നന്ദകുമാർ, ജോഷി സേവ്യർ, ബി.ജെ.പി. പാർലമെൻററി നേതാവ് വിജയകുമാർ, അരുൺകുമാർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒട്ടേറെ വിവാദങ്ങൾക്ക് തിരികൊളുത്തിയ ഈ വിഷയം കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളത്തിന് കാരണമായിരുന്നു. 10 ലക്ഷം രൂപയുടെ ടെൻഡർ വർക്കാണിത്. റോഡിൽ വിരിച്ച കട്ട ഗുണനിലവാരമില്ലാത്തതാണ് എന്നതായിരുന്നു പ്രധാന പരാതി. പ്രവൃത്തി പൂർത്തീകരിക്കാതെ കോൺട്രാക്ടർ നഗര സഭയിൽ തന്നെ മറ്റൊരു വാർഡിൽ കട്ട വിരിക്കുന്നതിലുള്ള യുക്തി ചോദ്യം ചെയ്തായിരുന്നു കൗൺസിലിൽ ബഹളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story