Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 4:14 PM IST Updated On
date_range 11 Aug 2017 4:14 PM ISTആയിഷ ബീഗം വിടവാങ്ങിയിട്ട് രണ്ടുവർഷം; ആ ഹാർമോണിയം ഇനിയും ശബ്ദിക്കും
text_fieldsbookmark_border
ആലപ്പുഴ: കഥാപ്രസംഗ വേദിയിലെ വേറിട്ട സാന്നിധ്യം ആലപ്പുഴ എസ്. ആയിഷ ബീഗം യാത്രയായിട്ട് രണ്ട് വർഷം. പതിറ്റാണ്ടുകൾ നീണ്ട കലാസപര്യയിൽ നിരവധി വേദികളിൽ ആയിഷ ബീഗത്തിെൻറ കഥാപ്രസംഗത്തിന് അകമ്പടിയായ അവർക്ക് ഏറെ പ്രിയപ്പെട്ട ഹാർേമാണിയം ഇനിയും ശബ്ദിക്കും. നിരവധി വേദികളിൽ മാതാവ് ഉപയോഗിച്ച ഹാർമോണിയം കേടുപാടുകൾ തീർത്ത് വീണ്ടും ഉപയോഗിക്കാൻ കഴിയുംവിധമാക്കിയത് പ്രവാസിയായ ഏക മകൻ അൻസാറാണ്. മുംബൈയിലെ വിദഗ്ധരായ ഹാർമോണിയം നിർമാതാക്കളിൽനിന്ന് 42 വർഷം മുമ്പ് ഭർത്താവ് എ.എം. ഷെരീഫാണ് ആയിഷ ബീഗത്തിന് ഹാർമോണിയം വാങ്ങിനൽകിയത്. ഇത് നന്നാക്കിയെടുക്കാൻ അൻസാർ പലേടത്തും അലഞ്ഞു. ഒടുവിൽ ചേർത്തലയിലെ ചെൈമ്പ മ്യൂസിക്സിലാണ് അത് പഴയതുപോലെ ഭംഗിയാക്കി മാറ്റിയത്. മാതാവിെൻറ ഒാർമദിനം മുൻനിർത്തി അൻസാർ പുന്നപ്ര നന്ദികാട് വെളിയിലെ മാനസയിൽ വീട്ടിൽ എത്തിയിട്ടുണ്ട്. സ്ത്രീകൾ പ്രത്യേകിച്ച് മുസ്ലീം സ്ത്രീകൾ കലാരംഗത്തേക്ക് വരാൻ മടിച്ച കാലത്താണ് ആയിഷ ബീഗം കഥാപ്രസംഗ രംഗത്തേക്ക് കടന്നുവന്നത്. ഇസ്ലാമിക ചരിത്രത്തിലെ ബീവി അസൂറയെ അധികരിച്ച് അവർ അവതരിപ്പിച്ച ധീരവനിത എന്ന കഥാപ്രസംഗമായിരുന്നുവെന്നത് മറ്റൊരു യാദൃച്ഛികതയായി.1961 ഏപ്രിൽ രണ്ടിന് ആലപ്പുഴ വട്ടപ്പള്ളിയിൽ ആ കഥ അവതരിപ്പിക്കുേമ്പാൾ സാമുദായിക എതിർപ്പുകൾ ഉയരാതിരുന്നില്ല. എന്നാൽ, ഒരു വർഷം പോലും നീളാതെ അവയെല്ലാം കെട്ടടങ്ങി. മൂന്ന് പതിറ്റാണ്ട് കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് വേദികളിലാണ് കഥാപ്രസംഗം അതരിപ്പിച്ചത്. 1943ൽ തിരുവനന്തപുരം വട്ടിയൂർക്കാവിൽ മുഹമ്മദ് കണ്ണ്-ഫാത്തിമ ദമ്പതിമാരുടെ മകളായി ജനിച്ച ആയിഷ ബാല്യത്തിൽ തന്നെ ആലപ്പുഴയിൽ കുടുംബത്തോടൊപ്പം താമസമാക്കുകയും കലാരംഗത്തേക്ക് കടന്നുവരുകയുമായിരുന്നു. 69 വയസ്സ് പിന്നിട്ട വേളയിൽ 2015 ആഗസ്റ്റ് 11ന് പുലർച്ചെയാണ് നിര്യാതയായത്. ----വി.ആർ. രാജ മോഹൻ APG 50 ആയിഷ ബീഗത്തിെൻറ പ്രിയപ്പെട്ട ഹാർമോണിയവുമായി ഏകമകൻ അൻസാർ 51 ആലപ്പുഴ എസ്. ആയിഷ ബീഗം 52 ആയിഷ ബീഗം പഴയ ചിത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story