Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 4:14 PM IST Updated On
date_range 11 Aug 2017 4:14 PM ISTപുതുവൈപ്പുകാരുടെ പോരാട്ടത്തിെൻറ പ്രതീകമായി കുഞ്ഞ് അലൻ
text_fieldsbookmark_border
കൊച്ചി: ''യതീഷ് ചന്ദ്ര സാർ ജഡ്ജിയോട് പറയുന്നതിനിടയിൽ സാർ, സാർ എന്ന് വിളിച്ച് എെൻറ അപ്പച്ചൻ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആരും പേക്ഷ അപ്പച്ചെൻറ ശബ്ദം കേട്ടില്ല, അതാണ് പെെട്ടന്ന് ഞാൻ കയറിപ്പറഞ്ഞത്'-. മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിനിടെ യതീഷ് ചന്ദ്രക്കെതിരെ മൊഴി കൊടുക്കാനിടയായ സാഹചര്യം വിശദീകരിക്കുകയായിരുന്നു കുഞ്ഞ് അലൻ. അപ്പച്ചനോടുള്ള നിഷ്കളങ്ക സ്നേഹമായിരുന്നു ആ കണ്ണുകളിൽ വിടർന്നത്. നിലനിൽപിനുള്ള പോരാട്ടത്തിെൻറ തീച്ചൂളയായ മണ്ണിൽ നിഷ്കളങ്കമായ പൊട്ടിത്തെറിയിലൂടെ താരമായാണ് അലൻ മനുഷ്യാവകാശ കമീഷൻ സിറ്റിങ് കഴിഞ്ഞെത്തിയത്. കൺമുന്നിൽ കാക്കിയുടെ ഹുങ്ക് തകർത്താടിയത് കണ്ട കുഞ്ഞുമനസ്സ് നീതിപീഠത്തിന് മുന്നിൽ പതറാതെ സത്യത്തിെൻറ വക്താവായപ്പോൾ നാട് അവനെ ഏറ്റെടുത്തു. പിതാവിനെയും സഹോദരനെയും കൂട്ടുകാരെയുമടക്കം നിഷ്കരുണം തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥനെ നിയമത്തിന് മുന്നിൽ ചൂണ്ടുവിരലിൽ നിർത്തിയ അലനെന്ന അഞ്ചുവയസ്സുകാരനിന്ന് നാട്ടിലെ താരമാണ്. സ്കൂളിലെ കൂട്ടുകാർക്കിടയിലും വൻ വരവേൽപാണ് അലന് ലഭിച്ചത്. ബുധനാഴ്ച എറണാകുളം കലക്ടറേറ്റിൽ നടന്ന മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിനിടെയാണ് ഡി.സി.പി യതീഷ് ചന്ദ്രക്കെതിരെ അലൻ മൊഴി നൽകിയത്. 'ഈ സാറാണ് ഞങ്ങളെ തല്ലിയത്' എന്നായിരുന്നു അലെൻറ മൊഴി. നിഷ്കളങ്കമായ ആ തുറന്നുപറച്ചിലിന് മുന്നിൽ പകച്ചുനിൽക്കാനേ ഡി.സി.പിക്ക് സാധിച്ചുള്ളൂ. സ്കൂളിലും അലനെക്കുറിച്ച വാർത്തകൾ മാത്രം. ടീച്ചർമാർ സ്റ്റാഫ് റൂമിലേക്ക് വിളിച്ച് വിശേഷങ്ങൾ തിരക്കി. കൂട്ടുകാരുടെ മുന്നിലെല്ലാം താനായിരുന്നു സ്റ്റാറെന്ന് അലൻ പറയുന്നു. ഹൈകോടതി ജങ്ഷനിൽ പൊലീസിെൻറ അടിയിൽനിന്ന് രണ്ടുമക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന നെൽസൺ എന്ന യുവാവിെൻറ നിലവിളിയോട് ചേർത്ത് വായിക്കുമ്പോഴേ ഡി.സി.പിയുടെ വാദത്തെ എതിർക്കാനിടയായ കുഞ്ഞുശബ്ദത്തിെൻറ പിൻബലം മനസ്സിലാക്കാൻ കഴിയൂ. മക്കൾ മാസങ്ങളായി സമരപ്പന്തലിലായിരുന്നു. സ്കൂൾ അവധിദിനങ്ങളിൽ ഇവിടുള്ള ഒരു കുട്ടിയും കളിക്കാൻപോലും പോയിട്ടില്ലെന്ന് നെൽസൺ പറയുന്നു. അങ്ങനെ ലഭിച്ച ഊർജമായിരിക്കാം അലൻ മനുഷ്യാവകാശ കമീഷന് മുന്നിൽ അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പുതുവൈപ്പിലെ കുട്ടികൾ ആരുടെയും പ്രേരണയില്ലാതെ സമരപ്പന്തലുണ്ടാക്കി പ്രതിഷേധം നടത്തിയ സംഭവം അലെൻറ മാതാവ് ഓർത്തെടുക്കുന്നു. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story