Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 4:11 PM IST Updated On
date_range 11 Aug 2017 4:11 PM ISTകെ.വി. തങ്കപ്പന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
text_fieldsbookmark_border
ചേർത്തല: പുന്നപ്ര-വയലാര്‍ സമരസേനാനിയും മുതിര്‍ന്ന സി.പി.എം-സി.ഐ.ടി.യു നേതാവുമായ കെ.വി. തങ്കപ്പെൻറ സംസ്കാരം നടത്തി. ചൊവ്വാഴ്ച രാത്രി അന്തരിച്ച അദ്ദേഹത്തിെൻറ മൃതദേഹം ആയിരങ്ങളുടെ അന്ത്യാഞ്ജലിക്കുശേഷം മുഹമ്മയിലെ പുത്തന്‍പറമ്പ് വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. ബുധനാഴ്ച രാവിലെ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാന്‍, ജി. വേണുഗോപാല്‍, ആര്‍. നാസര്‍, വി.ജി. മോഹനന്‍, കെ.ഡി. മഹീന്ദ്രന്‍ എന്നിവര്‍ മൃതദേഹത്തില്‍ രക്തപതാക പുതപ്പിച്ചു. പിന്നീട് കെ.വിയുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന ചേര്‍ത്തലയിലെത്തിച്ച് സി.പി.എം ചേര്‍ത്തല ഏരിയ കമ്മിറ്റി ഓഫിസ് അങ്കണത്തില്‍ 11.30ഒാടെ പൊതുദര്‍ശനത്തിന് െവച്ചു. തുടര്‍ന്ന് ചേര്‍ത്തല താലൂക്ക് ചെത്തുതൊഴിലാളി യൂനിയന്‍ ഓഫിസ് അങ്കണത്തിലും മുഹമ്മയില്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ് യൂനിയന്‍ ഓഫിസിലും പൊതുദര്‍ശനത്തിന് െവച്ചു. നൂറുകണക്കിന് ആളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. വീട്ടുമുറ്റത്ത് പൊതുദര്‍ശനത്തിന് െവച്ചപ്പോള്‍ ആയിരങ്ങൾ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. വൈകീട്ട് അഞ്ചോടെ മൃതദേഹം സംസ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ ഡോ. തോമസ് ഐസക്, ജി. സുധാകരന്‍ എന്നിവര്‍ക്കുവേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു. പുന്നപ്ര--വയലാര്‍ സമരസേനാനി സി.കെ. കരുണാകരന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. സദാശിവന്‍, സി.ബി. ചന്ദ്രബാബു, സി.എസ്. സുജാത, എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ടി. പുരുഷോത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അനുശോചനയോഗത്തില്‍ കാനം രാജേന്ദ്രന്‍, സജി ചെറിയാന്‍, ടി. പുരുഷോത്തമന്‍, സി.ബി. ചന്ദ്രബാബു, ടി.ജെ. ആഞ്ചലോസ്, എസ്.ടി. റെജി, കെ. പ്രസാദ്, എ. ശിവരാജന്‍, പി.കെ. മേദിനി, കെ.ഡി. മഹീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ആര്‍. നാസര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. വിധവക്ഷേമ കോർപറേഷൻ രൂപവത്കരിക്കണം ചേർത്തല-: വിധവകളുടെ ക്ഷേമത്തിന് വിധവക്ഷേമ കോർപറേഷൻ രൂപവത്കരിക്കണമെന്നും സർക്കാർ ഓഫിസുകളിലെ സ്വീപ്പർ ജോലി വിധവകൾക്ക് സംവരണം ചെയ്യണമെന്നും സോഷ്യൽ ജസ്റ്റിസ് വെൽഫെയർ സൊസൈറ്റി സംസ്ഥാന പ്രസിഡൻറ് ആപ്പാഞ്ചിറ പൊന്നപ്പൻ ആവശ്യപ്പെട്ടു. കേരള വിധവക്ഷേമ സംഘം ജില്ല കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറർ കെ. ശങ്കരൻ അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ മനോരമ ചാവടി, കെ. ശിവപ്രസാദ്, മധു വിറ്റി, മോഹനൻ, മണി മഞ്ഞാടി, സുജാത എന്നിവർ സംസാരിച്ചു. ലഹരിവിരുദ്ധ സെമിനാർ കുട്ടനാട്: വെളിയനാട് ബ്ലോക്ക് പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. വികസനകാര്യ ചെയർപേഴ്സൻ ബിന്നിമോൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഡി. മഞ്ജു ഉദ്ഘാടനം ചെയ്തു. സജീവൻ ഉതുന്തറ, സിബി ജോസഫ് മൂലംകുന്നം, ഗീത മനോഹരൻ, സുശീല ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story