Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎഴുത്തുകാ​രെ വായനക്കാർ...

എഴുത്തുകാ​രെ വായനക്കാർ വഴിയിൽ വിചാരണ ചെയ്യണം ^ടി.ഡി. രാമകൃഷ്​ണൻ

text_fields
bookmark_border
എഴുത്തുകാരെ വായനക്കാർ വഴിയിൽ വിചാരണ ചെയ്യണം -ടി.ഡി. രാമകൃഷ്ണൻ കൊച്ചി: 'ഇൻറലക്ച്വൽ സ്റ്റാമിന' തെളിയിച്ച ഒരു തലമുറ എഴുത്തിൽ കരുത്തുകാട്ടി എന്നതാണ് പുതിയ കാലത്തിലെ സാഹിത്യത്തി​െൻറ പ്രത്യേകതയെന്ന് എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ. ഡി.സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച പുസ്തകപ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തുകാരെ വായനക്കാർ വഴിയിൽ വിചാരണ ചെയ്യണം. വായനക്കാരൻ നേരിട്ട് ചോദ്യം ചോദിച്ച് മുന്നോട്ടുവരുന്നത് സാഹിത്യത്തി​െൻറ വളർച്ചയുടെ ലക്ഷണമാണ്. വായനക്കാര​െൻറ വിമർശനം ഇന്ന് എഴുത്തുകാരൻ നേരിടേണ്ടിവരുന്നുണ്ട്. ചടങ്ങിൽ ആറ് പുസ്തകങ്ങൾ പ്രകാശിപ്പിച്ചു. എൻ.ഇ. സുധീർ, ലതാലക്ഷ്മി, ഫ്രാൻസിസ് നെറോണ, ഇ.കെ. ഷീബ, ലിജി മാത്യു, പി. കണ്ണൻകുട്ടി, ബീന എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story