Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2017 3:56 PM IST Updated On
date_range 10 Aug 2017 3:56 PM ISTഅടിസ്ഥാന സാക്ഷരത പരിപാടിക്ക് സാക്ഷരത മിഷന്‍ മുന്തിയ പരിഗണന നല്‍കും- ^ഡോ. പി.എസ്. ശ്രീകല
text_fieldsbookmark_border
അടിസ്ഥാന സാക്ഷരത പരിപാടിക്ക് സാക്ഷരത മിഷന്‍ മുന്തിയ പരിഗണന നല്‍കും- -ഡോ. പി.എസ്. ശ്രീകല കാക്കനാട്: അടിസ്ഥാന സാക്ഷരത നിലവാരമുയര്‍ത്താന്‍ അടിയന്തര പരിപാടിക്ക് സാക്ഷരത മിഷന്‍ രൂപം നല്‍കിയതായി സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല. ആദിവാസികൾ, തീരദേശവാസികൾ, പട്ടികജാതി വിഭാഗക്കാർ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഇതര സംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് സാക്ഷരത പരിപാടി ഉടന്‍ ആരംഭിക്കും. സാക്ഷരത മിഷൻ സംഘടിപ്പിച്ച തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെയും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷരുടെയും ശിൽപശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജാന്‍സി ജോര്‍ജ്, സി.കെ. അയ്യപ്പന്‍കുട്ടി, അംഗങ്ങളായ സരള മോഹന്‍, ബേസില്‍ പോള്‍, കെ.എം. പരീത്, ജോളി ബേബി, സൗമ്യ ശശി, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സൻ ചന്ദ്രികദേവി, സാക്ഷരത മിഷന്‍ അസി. കോ-ഓഡിനേറ്റര്‍മാരായ ജസ്റ്റിന്‍ ജോസഫ്, ടി.വി. ശ്രീജന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.കെ. അബ്ദുൽ റഷീദ്, ജില്ല സാക്ഷരത മിഷന്‍ കോ-ഓഡിനേറ്റര്‍ ഡോ. വി.വി. മാത്യു എന്നിവർ പങ്കെടുത്തു. ഓണം-ബക്രീദ് വിപണനമേള 30 മുതല്‍ കാക്കനാട്: ജില്ല പഞ്ചായത്തിെൻറയും ദാരിദ്ര്യലഘൂകരണ വിഭാഗങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഐ.ആർ.ഡി.പി/എസ്.ജി.എസ്.വൈ/കുടുംബശ്രീ ഓണം-ബക്രീദ് വിപണന മേള 30 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കും. കരകൗശല- കാര്‍ഷിക ഉൽപന്നങ്ങള്‍, പലഹാരങ്ങള്‍, അച്ചാറുകള്‍, കൈത്തറി വസ്ത്രങ്ങള്‍, അലങ്കാരച്ചെടികള്‍, സ്വയം സഹായസംഘങ്ങള്‍, കുടുംബശ്രീ സ്വയം സഹായസംഘങ്ങള്‍ എന്നിവ തയാറാക്കുന്ന ഉൽപന്നങ്ങള്‍ എന്നിവ മേളയിലുണ്ടാകും. സംഘാടകസമിതി രൂപവത്കരണയോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് അഡ്വ. അബ്ദുൽ മുത്തലിബ്, സെക്രട്ടറി കെ.കെ. അബ്ദുൽ റഷീദ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ. അയ്യപ്പന്‍ കുട്ടി, ജാന്‍സി ജോര്‍ജ്, പ്രോജക്ട് ഡയറക്ടര്‍ കെ.ജി. തിലകന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാര്‍, നബാര്‍ഡ്, ലീഡ് ബാങ്ക് പ്രതിനിധികള്‍, ബി.ഡി.ഒമാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story