Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 3:56 PM IST Updated On
date_range 9 Aug 2017 3:56 PM ISTഹോർട്ടികോർപ്പിെൻറ ഹരിത സ്റ്റാളുകൾക്ക് അപേക്ഷിക്കാം
text_fieldsbookmark_border
കൊച്ചി: ഹോർട്ടികോർപ്പ് ലൈസൻസി വ്യവസ്ഥയിൽ ഹരിത സ്റ്റാളുകൾ ആരംഭിക്കുന്നു. എൻ.ജി.ഒ ക്വാർട്ടേഴ്സ് ഭാഗം, വൈറ്റില, പൊന്നി, കടവന്ത്ര, ജവഹർ നഗർ, അത്താണി (കാക്കനാട്), വികാസവാണി, ഉദയംപേരൂർ, എരൂർ, എടച്ചിറ (ഇൻഫോപാർക്ക്), ഹിൽപാലസ്, പട്ടിമറ്റം, പെമ്പാവൂർ, പുത്തൻകുരിശ്, ചൂണ്ടി, കങ്ങരപ്പടി, തേവക്കൽ, പൂക്കാട്ടുപടി, കരിമുകൾ, തിവാളം, ചോറ്റാനിക്കര, മാമല, ഏലൂർ, കളമശ്ശേരി പുതിയകാവ് എന്നിവിടങ്ങളിലാണ് സ്റ്റാളുകൾ ആരംഭിക്കുന്നത്. സ്വന്തമായോ, വാടകക്കോ കടമുറികൾ ഉള്ളവർക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക് ഹോർട്ടികോർപ്പ് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ 0484-2427730. കുസാറ്റ്: 'കരയിലെ കപ്പൽ' പൊതുജനങ്ങൾക്ക് പ്രവേശനം കൊച്ചി: കൊച്ചി സർവകലാശാലയിൽ കെ.എം. സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ് കാമ്പസിൽ സ്ഥാപിച്ച 'കരയിലെ കപ്പൽ' പൊതുജനങ്ങൾക്കായി ഒമ്പത്, 10, 11 തീയതികളിൽ തുറന്ന് കൊടുക്കും. അന്തർദേശീയ കപ്പലോട്ട സെമിനാറിെൻറയും ടെക്നോ കൾചറൽ ഫെസ്റിെൻറയും ഭാഗമായാണ് പരിപാടി. വിദ്യാർഥികൾക്ക് കപ്പലോടിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച പ്രായോഗിക പരീക്ഷണ ശാലകളിലൊന്നാണിത്. ഷിപ്പിങ് മെഷിനറികളുടെ പ്രവർത്തനരീതി, കപ്പലിലെ ഡീസൽ എൻജിനുകൾ പുറത്ത് വിടുന്ന മലിന വാതകം പുനഃചംക്രമണം വഴി നിർവീര്യമാക്കൽ, മാലിന്യത്തിെൻറ പുറംതള്ളൽ നിയന്ത്രണവിധേയമാക്കുന്ന സംസ്കരണ രീതി എന്നിവയുടെ പ്രായോഗിക പ്രദർശനവും; ഗ്രീൻ ഷിപ്സ്, ബയോൈട്രബോളജി, ഇലക്ട്രിക് െപ്രാപ്പൽഷൻ തുടങ്ങി നൂതന സാങ്കേതിക വിദ്യകൾ സംബന്ധിച്ച പദ്ധതി പ്രസേൻറഷനും മേളയിൽ ഉണ്ടാകുമെന്ന് കോഴ്സ് ഇൻ ചാർജ് പ്രഫ. എൻ.ജി നായർ അറിയിച്ചു. 10 ന് 3:30ന് സ്കൂൾ സെമിനാർ ഹോംേങ്കാങ്ങിലെ ഫ്ലീറ്റ് മാനേജ്മെൻറ് ലിമിറ്റഡ് എക്സിക്യൂട്ടിവ് ഡയറക്ടർ സഞ്ജയ് ചന്ദ്ര സെമിനാർ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ. ജെ. ലത അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story