Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 3:53 PM IST Updated On
date_range 9 Aug 2017 3:53 PM ISTഗെസ്റ്റ് അധ്യാപക നിയമനം
text_fieldsbookmark_border
കൊച്ചി: മഹാരാജാസ് കോളജിലെ ഫിസിക്‌സ് ഡിപ്പാർട്മെൻറില് നടത്തുന്ന ഫിസിക്‌സ് -ഇന്‍സ്ട്രുമെേൻറഷന്‍ കോഴ്സിെൻറ നടത്തിപ്പിന് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ് (ഒന്ന്), ഇലക്‌ട്രോണിക്‌സ് (ഒന്ന്) വിഷയങ്ങളിലാണ് ഒഴിവുകള്‍. ബന്ധപ്പെട്ട വിഷയങ്ങളില്‍ പി.ജി, എൻജിനീയറിങ് ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക www.maharajas.ac.in ല്‍ ലഭ്യമാണ്. അഭിമുഖം 11-ന് രാവിലെ 10.30-ന് ഫിസിക്‌സ് ഡിപ്പാര്ട്മെൻറില്. പി.ജി ഡിപ്ലോമ ഇൻ കൗൺസലിങ് കൊച്ചി: കണ്ടിന്യൂയിങ് എജുക്കേഷൻ സെൻറർ കേരളയുടെ കീഴിൽ എറണാകുളം സെൻറ് തെരേസാസ് കോളജ് നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ കൗൺസലിങ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. എതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷേഫാറം കോളജ് ഒാഫിസിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി 31. ഫോൺ: 0484 2353355, 7356421563. അന്താരാഷ്ട്ര റെയിൽ ടെർമിനൽ അനിവാര്യം -കേരള മർച്ചൻറ്സ് ചേംബർ ഒാഫ് േകാമേഴ്സ് കൊച്ചി: കൊച്ചിയുടെ വളർച്ചക്ക് ആനുപാതികമായി അന്താരാഷ്ട്ര റെയിൽ ടെർമിനൽ സ്ഥാപിക്കണമെന്ന സംസ്ഥാന സർക്കാറിെൻറ നിർദേശം സ്വാഗതാർഹമാണെന്ന് കേരള മർച്ചൻറ്സ് ചേംബർ ഒാഫ് േകാമേഴ്സ്. കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തുമെന്ന മന്ത്രിയുടെ പ്രസ്താവന പ്രായോഗിക സമീപനമാണെന്നും ചുണ്ടിക്കാട്ടി. നഗരത്തിലെ എറണാകുളം ജങ്ഷനിലും നോർത്ത് റെയിൽവേ സ്റ്റേഷനിലും സ്ഥലപരിമിതിമൂലം കുറഞ്ഞ സൗകര്യം മാത്രമേ റെയിൽവേക്ക് നൽകാൻ കഴിയുന്നുള്ളൂവെന്നത് കൊച്ചിയെ സംബന്ധിച്ചിടത്തോളം അപഹാസ്യമാണെന്നും കേരള മർച്ചൻറ്സ് ചേംബർ ഒാഫ് േകാമേഴ്സ് പ്രസിഡൻറ് വി.എ. യൂസുഫും ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് സഗീറും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story