Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 3:53 PM IST Updated On
date_range 9 Aug 2017 3:53 PM ISTപിരിച്ചുവിട്ടാലും 140 മണ്ഡലത്തിലും വിജയിച്ച് വീണ്ടും അധികാരത്തില്‍ വരും ^സജി ചെറിയാൻ
text_fieldsbookmark_border
പിരിച്ചുവിട്ടാലും 140 മണ്ഡലത്തിലും വിജയിച്ച് വീണ്ടും അധികാരത്തില്‍ വരും -സജി ചെറിയാൻ മാവേലിക്കര: കേരളത്തെ കലാപഭൂമിയാക്കാന്‍ ആർ.എസ്.എസ് ഗൂഢാലോചന നടത്തുെന്നന്ന് സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ. കേരളത്തിലെ എൽ.ഡി.എഫ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തി പിരിച്ചുവിടുമെന്ന ഓലപ്പാമ്പ് കാട്ടി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ ആർ.എസ്.എസിെൻറ ബലത്തില്‍ വിരട്ടാന്‍ നോക്കണ്ട. അങ്ങനെ സംഭവിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ 140 മണ്ഡലത്തിലും വിജയിച്ച് എൽ.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരും. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ എസ്. ഗോവിന്ദക്കുറുപ്പിെൻറ 15-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി. സുധാകരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ. രാഘവന്‍, എ. മഹേന്ദ്രന്‍, ഏരിയ സെക്രട്ടറി കെ. മധുസൂദനന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ മുരളി തഴക്കര, അഡ്വ. ജി. ഹരിശങ്കര്‍, കോശി അലക്‌സ് എന്നിവര്‍ സംസാരിച്ചു. ഡി. പങ്കജാക്ഷന്‍ സ്വാഗതം പറഞ്ഞു. റോഡ് പുറമ്പോക്ക് കൈയേറിയത് കണ്ടെത്തി ചെങ്ങന്നൂർ: മാവേലിക്കര-തിരുവല്ല സംസ്ഥാന പാതയിലെ മാന്നാർ പഞ്ചായത്തിൽപെട്ട കുട്ടമ്പേരൂർ കോയിക്കൽമുക്ക് മുതൽ പരുമല കടവ് വരെയുള്ള മൂന്നുകിലോമീറ്റർ ഭാഗത്തെ റോഡ് പുറമ്പോക്ക് കൈയേറ്റം നടന്നതായി കണ്ടെത്തിയെന്ന് ചെങ്ങന്നൂർ താലൂക്ക് വികസന സമിതി. വ്യാപകമായി നടന്ന കൈയേറ്റം പ്രത്യേക സർവേ ടീമിനെ നിയോഗിച്ച് അളന്ന് തിട്ടപ്പെടുത്തി ഒഴിപ്പിക്കാൻ തീരുമാനിച്ചു. ചെങ്ങന്നൂർ നഗരസഭ ഹാച്ചറി 19ാം വാർഡിൽ തോട്ടിയാട്ട് ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിെൻറ പ്രവർത്തനംമൂലം സമീപ പ്രദേശങ്ങൾ സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറി. ഇതുമൂലം സ്ത്രീകൾ, പെൺകുട്ടികൾ അടക്കമുള്ള പ്രദേശവാസികൾക്ക് പകലുപോലും വഴിനടക്കാൻ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ അധ്യക്ഷത വഹിച്ചു. ചെറിയനാട് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാധമ്മ, കൗൺസിലർ കെ. ഷിബുരാജൻ, പി.എ. തോമസ്, പി.ജി. മുരുകൻ, പി.ടി. നന്ദനൻ, തഹസിൽദാർ, പി.എൻ. സാനു എന്നിവരും പങ്കെടുത്തു. ജി. പരമേശ്വരൻ നായർ അനുസ്മരണം ചാരുംമൂട്: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും വായനശാല പ്രവർത്തകനുമായ ജി. പരമേശ്വരൻ നായരുടെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും പ്രതിഭകളെ ആദരിക്കലും സി.പി.ഐ ജില്ല സെക്രേട്ടറിയറ്റ് അംഗം കെ. ചന്ദ്രനുണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. കെ.ജി. സദാശിവൻ അധ്യക്ഷത വഹിച്ചു. കേരള ഗസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് ജെ. സജീവ് പ്രതിഭകളെ ആദരിച്ചു. ജി. സോഹൻ, എസ്. സോളമൻ, പി.ആർ. കൃഷ്ണൻ നായർ, ജി. ഗോപാലകൃഷ്ണൻ നായർ, ആർ. ഉത്തമൻ, കെ. കൃഷ്ണൻകുട്ടി, ആർ. രാജേഷ്, ജെ. ഓമന, എം. മുഹമ്മദ് അലി, എസ്. അരുൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story