Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 3:38 PM IST Updated On
date_range 9 Aug 2017 3:38 PM ISTചരമവാർഷികാചരണവും അവാർഡ്ദാനവും
text_fieldsbookmark_border
കാലടി: മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറും കാഞ്ഞൂർ ആർട്സ് സൊസൈറ്റി (കാസ്) സ്ഥാപക പ്രസിഡൻറുമായിരുന്ന പി.കെ. ഇബ്രാഹിംകുട്ടിയുടെ 13ാം ചരമവാർഷികാചരണവും എസ്.എസ്.എൽ.സി അവാർഡ്ദാനവും നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. കാസ് പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ശാരദ മോഹൻ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് എം.പി. ലോനപ്പൻ വിദ്യാഭ്യാസ അവാർഡ്ദാനം നടത്തി. കാസ് സീനിയർ മെംബർമാരായ കെ. വർക്കിച്ചൻ, കെ.എൻ. അപ്പുനായർ, എം.കെ. ഗോപാലകൃഷ്ണ പിള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എ.എ. സന്തോഷ്, ജോർജ് കൂട്ടുങ്ങൽ, തോമസ് കോയിക്കര, എം.വി. കുരിയച്ചൻ, ടി.ജി. ഹരിദാസ്, കെ.ഐ. വർക്കിച്ചൻ, ഡിൻസി ഡേവിസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story