Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമലേഷ്യയിലേക്ക്...

മലേഷ്യയിലേക്ക് മയക്കുമരുന്ന് കടത്ത്​: പിന്നിൽ വൻ റാക്ക​െറ്റന്ന്​ സംശയം

text_fields
bookmark_border
നെടുമ്പാശ്ശേരി: മലേഷ്യയിലേക്ക് 82 കോടി രൂപയുടെ എഫഡ്രിൻ എന്ന മയക്കുമരുന്ന് കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഡി.ആർ.ഐ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കേരളവും ചെന്നൈയും മലേഷ്യയും കേന്ദ്രീകരിച്ചുള്ള വൻ റാക്കറ്റാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്ന് കണ്ടെത്തി. മലേഷ്യയിൽ തങ്ങുന്ന ചില ഇന്ത്യക്കാരിേലക്കാണ് സംശയമുന നീളുന്നത്. അന്വേഷണത്തിൽ സി.ബി.ഐയെകൂടി പങ്കാളിയാക്കാണ് തീരുമാനം. ഇൻറർപോളി​െൻറ സഹായവും തേടും. ചെന്നൈയിലെ വ്യാജ കമ്പനിയുടെ പേരിലാണ് ചരക്ക് അയച്ചിരുന്നത്. വ്യാജ കമ്പനിക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നവരെ കണ്ടെത്താനാണ് ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ഇവരുടെ കാർഗോ കൈകാര്യം ചെയ്തിരുന്ന ഏജൻസികളിലെ ആർക്കെങ്കിലും മയക്കുമരുന്ന് കടത്തുന്ന സംഘവുമായി നേരിട്ട് ബന്ധമുണ്ടോയെന്നും അന്വേഷിക്കും. ഈ ഏജൻസികളുമായി പ്രവർത്തിച്ചിരുന്നവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. നെടുമ്പാശ്ശേരിയിൽ കാർഗോ കൈകാര്യം ചെയ്തിരുന്നവരിൽ ആർക്കെങ്കിലും ഈ റാക്കറ്റുമായി ബന്ധമുണ്ടായിരുന്നുവെന്ന സംശയത്തിലാണ് ഡി.ആർ.ഐ. ഈ ഏജൻസിയുമായി പ്രവർത്തിക്കുന്ന മുഴുവൻ പേരെയും ചോദ്യം ചെയ്യും. കസ്റ്റംസ് കാർഗോ വിഭാഗത്തിലെ ജീവനക്കാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story