Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 3:48 PM IST Updated On
date_range 8 Aug 2017 3:48 PM ISTമദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർമാരെ പിടികൂടി
text_fieldsbookmark_border
കോതമംഗലം: മദ്യപിച്ച് വാഹനം ഓടിച്ച മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാരെ പിടികൂടി. സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണിവർ കുടുങ്ങിയത്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്, സ്കൂൾ ബസുകളും പരിശോധനക്ക് വിധേയമാക്കിയിരുന്നു. ശ്രീലക്ഷ്മി ബസ് ഡ്രൈവർ ജോമേറ്റ്, അനുപമ ബസ് ഡ്രൈവർ എൽദോസ്, റോമിങ് ബസ് ഡ്രൈവർ ബൈജു വർഗീസ് എന്നിവരെയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയത്. കോതമംഗലം സി.ഐ വി.ടി. ഷാജെൻറ നിർദേശപ്രകാരം ട്രാഫിക് എസ്.ഐ ഇ.പി. ജോസിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിയിലായവർക്കെതിരെ കേസ് എടുക്കുകയും ലൈസൻസ് റദ്ദുചെയ്യാൻ ജോയ്ൻറ് ആർ.ടി.ഒയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് സി.ഐ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story