Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 3:15 PM IST Updated On
date_range 7 Aug 2017 3:15 PM ISTഓണം-^ബക്രീദ് ഖാദി വിപണനമേളക്ക് തുടക്കം
text_fieldsbookmark_border
ഓണം--ബക്രീദ് ഖാദി വിപണനമേളക്ക് തുടക്കം ആലപ്പുഴ: ഖാദി തുണിത്തരങ്ങളുടെയും ഉൽപന്നങ്ങളുടെയും വൈവിധ്യമാർന്ന ശ്രേണിയൊരുക്കി ഓണം-ബക്രീദ് ഖാദി വിപണനമേളക്ക് തുടക്കം. ആലപ്പുഴ ഖാദി ഗ്രാമവ്യവസായ ഓഫിസ് അങ്കണത്തിൽ ജില്ലതല ഉദ്ഘാടനം കെ.സി. വേണുഗോപാൽ എം.പി നിർവഹിച്ചു. വൈവിധ്യമാർന്ന ഖാദി ഉൽപന്നങ്ങൾ ഉപയോഗിക്കാൻ ആവശ്യക്കാർ ഏറെയുണ്ടെങ്കിലും ഉൽപാദനം ആവശ്യത്തിനില്ലെന്നും ഇത് വർധിപ്പിക്കാനുള്ള ബൃഹത്പദ്ധതികൾ വേണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ തോമസ് ജോസഫ് ആദ്യവിൽപന നിർവഹിച്ചു. ബോർഡ് ഡയറക്ടർ കെ.എസ്. പ്രദീപ്കുമാർ, കൗൺസിലർമാരായ ജി. ശ്രീജിത്ര, ബഷീർ കോയാപറമ്പിൽ, ലീഡ് ബാങ്ക് മാനേജർ ജി. വിദ്യാധരൻ നമ്പൂതിരി, ജില്ല വ്യവസായകേന്ദ്രം മാനേജർ കെ.എസ്. അജിമോൻ, പ്രോജക്ട് ഓഫിസർ എം.ജി. ഗിരിജ എന്നിവർ സംസാരിച്ചു. ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വിലക്കിഴിവാണ് മേളയിൽ ലഭിക്കുക. സർക്കാർ, അർധസർക്കാർ, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് 35,000 രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ഗ്രാമീണ നെയ്ത്തുകാരുടെ കരവിരുതിൽ തീർത്ത പകിട്ടാർന്ന പട്ടുസാരികൾ, കോട്ടൺ, മസ്ലിൻ, സിൽക് ഖാദി തുണിത്തരങ്ങൾ, വിവിധയിനം ദോത്തികൾ, വിദേശങ്ങളിൽപോലും പ്രിയമായി മാറിയ ഖാദി കോട്ടൺ, സിൽക് മിലേനി ഷർട്ടുകൾ, കോട്ടൺ കിടക്കവിരികൾ, വിവിധ ഗ്രാമവ്യവസായ ഉൽപന്നങ്ങൾ തുടങ്ങിയവ ആലപ്പുഴ ഖാദി ഗ്രാമസൗഭാഗ്യയിലും അംഗീകൃത വിൽപനശാലകളിലും ലഭിക്കും. സെപ്റ്റംബർ മൂന്നുവരെയാണ് മേള. 1000രൂപക്ക് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന സമ്മാനക്കൂപ്പൺ നറുക്കെടുത്ത് 48 പവെൻറ സ്വർണസമ്മാനങ്ങൾ നൽകും. ആഴ്ചയിൽ ഒരുവിജയിക്ക് 4000 രൂപ വിലയുള്ള പട്ടുസാരിയും സമ്മാനമായി നൽകും. തുഴച്ചിലുകാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം തുടങ്ങി ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരിക്കുന്ന ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിലുകാർക്ക് തിരിച്ചറിയൽ കാർഡ് വിതരണത്തിെൻറ ഉദ്ഘാടനം കൈനകരി കുട്ടമംഗലത്ത് നടന്നു. കാട്ടിൽ തെക്കേതിൽ ചുണ്ടൻ തുഴയുന്ന യു.ബി.സി കൈനകരിയുടെ ക്യാമ്പിൽ നടന്ന ചടങ്ങിൽ എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറിയായ ആർ.ഡി.ഒ എസ്. മുരളീധരൻ പിള്ള വിതരണോദ്ഘാടനം നിർവഹിച്ചു. മുൻ എം.എൽ.എയും ചീഫ് കോഒാഡിനേറ്ററുമായ സി.കെ. സദാശിവൻ അധ്യക്ഷത വഹിച്ചു. ചീഫ് സ്റ്റാർട്ടർ കെ.കെ. ഷാജു, ചീഫ് അമ്പയർ കെ.എം. അഷറഫ്, ഇറിഗേഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർ ആർ. രേഖ, എൻ.ടി.ബി.ആർ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ കെ.എ. പ്രമോദ്, ജോസ് കാവനാട് എന്നിവർ പങ്കെടുത്തു. 118 പേർക്കാണ് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തത്. മറ്റു ചുണ്ടൻ വള്ളങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് തയാറാക്കൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. വിതരണം ഉടൻ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story