Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 3:12 PM IST Updated On
date_range 7 Aug 2017 3:12 PM ISTദേശഭക്തി^ ദേശീയഗാനാലാപന മത്സരവും
text_fieldsbookmark_border
ദേശഭക്തി- ദേശീയഗാനാലാപന മത്സരവും കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചാവറ കൾചറൽ സെൻറർ ദേശഭക്തി- ദേശീയ ഗാനമത്സരങ്ങൾ സംഘടിപ്പിക്കും. 15ന് രാവിലെ 9.30ന് പതാക ഉയർത്തൽ സ്വാതന്ത്ര്യദിനറാലി, ദേശഭക്തി - ദേശീയഗാനം എന്നിവ നടക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് മത്സരം. ഒന്നാം സമ്മാനം 1000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 750 രൂപയും േട്രാഫിയും മൂന്നാം സമ്മാനം 500 രൂപയും ട്രോഫിയും. പെങ്കടുക്കാൻ സ്കൂൾ അധികാരിയുടെ സമ്മതത്തോടെ 14ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്ന് ഫാ. റോബി കണ്ണൻചിറ സി.എം.െഎ അറിയിച്ചു. ഫോൺ: 0484-4070250, 2377443, 9947850402. സ്വകാര്യ ബസുകൾക്കെതിരെ ഗുണ്ട ആക്രമണം വർധിക്കുന്നു കൊച്ചി: നഗരത്തിൽ അടുത്തിടെയായി സ്വകാര്യ ബസുകൾക്ക് നേരെയുള്ള ആക്രമണം വർധിച്ചെന്ന് എറണാകുളം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ. വെള്ളിയാഴ്ച ഒരു കൂട്ടം ഗുണ്ടകളും സാമൂഹികവിരുദ്ധരും ബസിലെ ജീവനക്കാരിൽനിന്നും അനധികൃതപിരിവ് ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചവരെ പിന്തുടർന്ന് ബസുകളുടെ മുൻഗ്ലാസുകൾ തകർത്തു. അഞ്ച് മാസത്തിനിടെ നഗരത്തിൽ 30 ഒാളം ബസുകളുടെ മുൻഭാഗത്തെ ഗ്ലാസുകൾ 'കവണി' ഉപയോഗിച്ച് തകർത്തിട്ടുണ്ട്. ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും െപാലീസിെൻറ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ല. ഗുണ്ടകൾക്കും സാമൂഹികവിരുദ്ധർക്കും എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ല പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ബി. സുനീറും പ്രസിഡൻറ് നെൽസൺ മാത്യുവും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story