Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവികസനം പാവപ്പെട്ട...

വികസനം പാവപ്പെട്ട മനുഷ്യരെ മറന്നുകൊണ്ടാകരുത്​ ^ബിനോയ് വിശ്വം

text_fields
bookmark_border
വികസനം പാവപ്പെട്ട മനുഷ്യരെ മറന്നുകൊണ്ടാകരുത് -ബിനോയ് വിശ്വം കൊച്ചി: നാട്ടില്‍ വികസനം വരുന്നത് പാവപ്പെട്ട മനുഷ്യരെ മറന്നുകൊണ്ടാകരുതെന്ന് ബിനോയ് വിശ്വം. മംഗളവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടന്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മ ഗാന്ധിയും സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും അടക്കമുള്ളവര്‍ വന്നിറങ്ങിയിട്ടുള്ള ഓള്‍ഡ് റെയില്‍വേ സ്റ്റേഷൻ ഒരു പൈതൃകമായി സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ഡ് െറയില്‍വേ സ്റ്റേഷന്‍ വികസനത്തി​െൻറ പേരില്‍ 188 മരങ്ങള്‍ വെട്ടി മുറിക്കാനുള്ള നീക്കത്തില്‍നിന്നും െറയില്‍വേ പിന്‍മാറണമെന്നും അല്ലാത്ത പക്ഷം കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈബി ഈഡന്‍ എം.എ ല്‍.എ പറഞ്ഞു. മംഗളവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 16ന് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്നും ഡോ. മാധവ് ഗാഡ്ഗില്‍ പങ്കെടുക്കുമെന്നും എം.എൽ.എ പറഞ്ഞു. എറണാകുളം നഗരത്തി​െൻറ ശ്വാസകോശമായ മംഗളവനം സംരക്ഷിക്കണമെന്ന പ്രതിജ്ഞ ബിനോയ് വിശ്വം ചൊല്ലിക്കൊടുത്തു. മംഗളവനം സംരക്ഷണ സമിതി അംഗങ്ങളായ കെ. സുകുമാരന്‍, പ്രഫ.എം.കെ. പ്രസാദ്, ഡോ. യു.കെ. ഗോപാലന്‍, പുരുഷന്‍ ഏലൂര്‍, ലീഫ് പ്രസിഡൻറ് സുഭാഷ് ചന്ദ്, കൗണ്‍സിലര്‍മാരായ ദീപക് ജോയി, ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍, ഡോ.നിർമല പത്മനാഭന്‍, ഡോ. റോസമ്മ സ്റ്റീഫന്‍, ഡോ. ടി.ജെ. ജയിംസ്, ടി.എന്‍. പ്രതാപന്‍, ഹാഷിം പറക്കാടന്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story