Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലൈഫ് ഭവന തട്ടിപ്പ്:...

ലൈഫ് ഭവന തട്ടിപ്പ്: യൂത്ത് ലീഗ് സമര സായാഹ്നം 18ന്

text_fields
bookmark_border
കൊച്ചി: ലൈഫ് ഭവന പദ്ധതിയുടെ പേരില്‍ പാവപ്പെട്ടവർക്ക് വീട് നിഷേധിക്കുന്ന സർക്കാർ നടപടിയില്‍ പ്രതിഷേധിച്ച് സമര സായാഹ്നം സംഘടിപ്പിക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. ആഗസ്റ്റ് 18ന് പഞ്ചായത്ത് തലങ്ങളിലാണ് സമര സായാഹ്നം. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒരു വീടുപോലും പാവപ്പെട്ടവർക്ക് നൽകിയിട്ടില്ല. യു.ഡി.എഫ് സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പാക്കിയ ഭവനപദ്ധതി അട്ടിമറിച്ച് ലൈഫ് മിഷന്‍ എന്ന പേരിട്ട് സാധാരണക്കാര്‍ക്ക് വീട് നിഷേധിക്കുന്ന മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. തദ്ദേശഭരണ മന്ത്രി പൂര്‍ണ പരാജയമാണെന്ന് തെളിയിച്ചതായും യോഗം അഭിപ്രായപ്പെട്ടു. 15ന് ശാഖതലങ്ങളില്‍ യൂനിറ്റി ഡേ സംഘടിപ്പിക്കാനും സെപ്റ്റംബര്‍ 23ന് ഏകദിന പ്രവര്‍ത്തന ഫണ്ട് ശേഖരണം നടത്താനും തീരുമാനിച്ചു. പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും ട്രഷറര്‍ എം.എ. സമദ് നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ. സുബൈര്‍, പി.എ. അബ്ദുൽ കരീം, പി.എ. അഹമ്മദ് കബീര്‍ തുടങ്ങിയവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story