Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:53 PM IST Updated On
date_range 5 Aug 2017 3:53 PM ISTശബരി റെയിൽ യാർഡ് നിർമാണം: ട്രെയിന്‍ ഗതാഗതം താറുമാറായി
text_fieldsbookmark_border
അങ്കമാലി: അങ്കമാലിയില്‍ ശബരി റെയിൽപാതയുടെ യാർഡ് നിർമാണം ആരംഭിച്ചതോടെ ട്രെയിന്‍ ഗതാഗതം താറുമാറായി. വരും ദിവസങ്ങളില്‍ പ്രശ്നം രൂക്ഷമാകാനാണ് സാധ്യത. ഏതാനും ട്രെയിനുകള്‍ റദ്ദാക്കി. നിരവധി വണ്ടികള്‍ വൈകിയോടി. തൃശൂരിനും-എറണാകുളത്തിനുമിടയില്‍ 15 മിനിറ്റ് മുതല്‍ മൂന്നു മണിക്കൂര്‍ വരെയാണ് വണ്ടികൾ വൈകിയോടിയത്. വടക്ക് നിന്നുള്ള ട്രെയിനുകള്‍ ഇരിങ്ങാലക്കുട, ചാലക്കുടി, കറുകുറ്റി, അങ്കമാലി സ്റ്റേഷനുകളിലും, തെക്ക് നിന്നുള്ള ട്രെയിനുകള്‍, എറണാകുളം സൗത്ത്, നോര്‍ത്ത് സ്റ്റേഷനുകളിലും, ആലുവയിലുമാണ് നിര്‍ത്തിയിട്ടത്. പാത നവീകരണെത്തത്തുടര്‍ന്ന് ഒരാഴ്ചയോളം ഗതാഗതക്കുരുക്കുണ്ടാകുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളതെങ്കിലും നവീകരണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ ദിവസം വേണ്ടി വരുമെന്നാണ് സൂചന. എറണാകുളത്ത് നിന്നുള്ള പാലക്കാട് മെമു റദ്ദാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വെള്ളിയാഴ്ച സർവിസ് മുടങ്ങിയില്ല. എന്നാല്‍, ഗുരുവായൂര്‍ പാസഞ്ചറും, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചറും റദ്ദാക്കി. ഡല്‍ഹി-എറണാകുളം നിസാമുദ്ദീന്‍ തൃശൂര്‍ വരെയാണ് ഓടിയത്. കണ്ണൂര്‍--ആലപ്പുഴ ട്രെയിന്‍ ചാലക്കുടിയില്‍ പിടിച്ചിട്ടു. തിരുവനന്തപുരം--ഹൈദരാബാദ് ട്രെയിന്‍ ചാലക്കുടിയില്‍ 50 മിനിറ്റ് നിര്‍ത്തിയിട്ടു. തെക്ക് നിന്നുള്ള പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്. അങ്കമാലി-ശബരി റെയില്‍പ്പാതയുമായി ബന്ധിപ്പിക്കുന്ന കട്ടിങ് കണക്ഷന്‍ ജോലിയാണ് വെള്ളിയാഴ്ച തുടങ്ങിയത്. അങ്കമാലി റെയില്‍വെ സ്റ്റേഷനില്‍നിന്ന് ശബരിപാതയുമായി ബന്ധിപ്പിക്കുന്ന െലെനുകളും പോസ്റ്റുകളുമാണ് സ്ഥാപിക്കുന്നത്. അങ്കമാലി-ശബരിപ്പാതയുടെ ക്ലേശകരമായ പ്രധാന നിർമാണങ്ങളിലൊന്നായതിനാല്‍ നിർമാണം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. വെള്ളിയാഴ്ച ഉച്ചക്ക് 2.15ന് ശേഷമാണ് ട്രെയിനുകള്‍ സാധാരണ നിലയിൽ ഓടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story