Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചിയിൽ ഓൺലൈൻ...

കൊച്ചിയിൽ ഓൺലൈൻ ഹൈപ്പർ മാർക്കറ്റ്

text_fields
bookmark_border
കൊച്ചി: ഇംപൽ ട്രേഡേഴ്‌സ് ഇന്ത്യയുടെ ഓൺലൈൻ ഹൈപ്പർ മാർക്കറ്റ് കൊച്ചിയിൽ ശനിയാഴ്ച പ്രവർത്തനമാരംഭിക്കും. വൈകീട്ട് ഏഴിന് കലൂർ ഐ.എം.എ ഹൗസിൽ തലാത്ത ഹോൾഡിങ്സ് എം.ഡി. മോതാസ് അൽ ജായിദ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.എൽ.എ മുഖ്യാതിഥിയാവും. ബിഗ് ഗ്രോ എന്ന പേരിൽ ആരംഭിക്കുന്ന ഓൺലൈൻ മാർട്ടിൽ വിവിധതരം ജൈവ പച്ചക്കറികൾ, മത്സ്യം, മാംസ്യം, പലവ്യഞ്ജനങ്ങൾ തുടങ്ങിയവ ലഭിക്കും. ഡോർ ടു ഡോർ സേവനമാണ് ലഭ്യമാക്കുന്നത്. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കും. മൊബൈൽ ആപ് വഴിയോ വെബ്‌സൈറ്റ് വഴിയോ സാധനങ്ങൾ ഓർഡർ ചെയ്യാം. ഒരു മണിക്കൂറിനുള്ളിൽ വീട്ടിലെത്തിച്ച് നൽകും. തലാത്ത ഹോൾഡിങ്സ് എം.ഡി. മോതാസ് അൽ ജായിദ്, ഇംപൽ ട്രേഡേഴ്‌സ് എം.ഡി. ഡി. ഉദയഭാനു, ഡയറക്ടർ നിമ്മി ഉദയ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story