Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:50 PM IST Updated On
date_range 5 Aug 2017 3:50 PM ISTമുൻ എം.എൽ.എ ശെൽവരാജിനെ ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: വീടിന് സുരക്ഷയൊരുക്കാനെത്തിയ പൊലീസുകാരുടെ ടെൻറ് കത്തിച്ചതുമായ ബന്ധപ്പെട്ട കേസിൽ നെയ്യാറ്റിൻകര മുൻ എം.എൽ.എ ആർ. ശെൽവരാജിനെ അറസ്റ്റ് ചെയ്യുന്നത് ബുധനാഴ്ച വരെ ഹൈകോടതി തടഞ്ഞു. അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ ശെൽവരാജിന് ഭീഷണിയുണ്ടെന്ന് വിലയിരുത്തിയാണ് വീടിന് സർക്കാർ പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നത്. വീടിന് സമീപത്തെ ടെൻറിലായിരുന്നു താമസസൗകര്യമൊരുക്കിയത്. ഭീഷണിയൊഴിഞ്ഞതോടെ പൊലീസ് സുരക്ഷ ഒഴിവാക്കി. എന്നാൽ, 2013 മാർച്ച് 29ന് രാത്രി എട്ടരയോടെ ടെൻറ് കത്തി നശിച്ചു. കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിയാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചു. ഇടതു സർക്കാർ അധികാരത്തിൽ വന്നതോടെ കേസ് വീണ്ടും അന്വേഷിച്ചു. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. സി.പി.എം സ്ഥാനാർഥിയായി ജയിച്ചശേഷം രാജിവെച്ച് 2012 ൽ കോൺഗ്രസ് എം.എൽ.എയായി ജയിച്ചയാളാണ് ശെൽവരാജ്. ഇതിെൻറ പക പോക്കാൻ പൊലീസിനെ ദുരുപയോഗം ചെയ്യുന്നുെവന്നാണ് ഹരജിയിലെ ആരോപണം. തെൻറ ഗൺമാനായിരുന്ന പൊലീസുകാരനെ ക്രൈംബ്രാഞ്ച് നാലു തവണ ചോദ്യം ചെയ്തെന്നും ടെൻറ് കത്തിച്ച സംഭവത്തിൽ ശെൽവരാജിന് പങ്കുണ്ടെന്ന് മൊഴി നൽകാൻ ഭീഷണിപ്പെടുത്തിയെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story