Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:47 PM IST Updated On
date_range 5 Aug 2017 3:47 PM ISTബ്രിട്ടാനിയ ഉൽപന്നങ്ങളുടെ വിൽപന നിർത്തുമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ
text_fieldsbookmark_border
കൊച്ചി: വിതരണ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ബ്രിട്ടാനിയ ഉൽപന്നങ്ങളുടെ വിൽപന നിർത്തുമെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ. വിതരണക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന കമ്പനിയുടെ പ്രഖ്യാപനവും ഇതേതുടർന്നുള്ള വിതരണക്കാരുടെ നിസ്സഹകരണവും കാരണം ബ്രിട്ടാനിയ ഉൽപന്നങ്ങളുടെ ലഭ്യത കുറഞ്ഞിരിക്കുകയാണ്. ഇത് ചില്ലറ വിൽപനക്കാരെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ മാസം ഏഴിന് മുമ്പ് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ വിൽപന നിർത്തിെവക്കേണ്ടിവരുമെന്ന് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളുടെ യോഗം മുന്നറിയിപ്പ് നൽകി. സംസ്ഥാന പ്രസിഡൻറ് വിജേഷ് വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി റോയൽ നൗഷാദ്, ട്രഷറർ എ. നൗഷാദ്, സെക്രട്ടറിമാരായ ബിജു പ്രേംശങ്കർ, കിരൺ എസ്. പാലക്കൽ, എ.കെ. മുഹമ്മദ് ഫൗസീർ, ജില്ല പ്രസിഡൻറ് വി.പി. അബ്‌ദുൽ സലീം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story