Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:47 PM IST Updated On
date_range 5 Aug 2017 3:47 PM ISTസബർമതി പുരസ്‌കാരം ബെന്നി ബെഹനാന് സമ്മാനിച്ചു
text_fieldsbookmark_border
കൊച്ചി: മനസ്സും കർമവും പൊതുസമൂഹത്തിന് സമര്‍പ്പിച്ചതാണ് ബെന്നി ബഹനാനെ സബര്‍മതി അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് ഡോ. എം. ലീലാവതി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സബര്‍മതി ഫൗണ്ടേഷന്‍ പൊതു പ്രവര്‍ത്തനരംഗത്ത് മികച്ച പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയ സബര്‍മതി പുരസ്‌കാരം ബെന്നി ബഹനാന് സമ്മാനിക്കുകയായിരുന്നു അവര്‍. 'കടക്ക് പുറത്ത്' എന്ന അഹങ്കാരം അലങ്കാരമല്ല, അഹന്തയാണ്. താന്‍ പറയുന്നതേ നടക്കാവൂ എന്നത് ധാർഷ്ട്യമാണ്. അത് സമൂഹം അംഗീകരിക്കില്ലെന്നും അവർ പറഞ്ഞു. ഹൈബി ഈഡന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എം.എല്‍.എ, ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, മേയര്‍ സൗമിനി ജയിന്‍, ഡോ.കെ.എസ്. രാധാകൃഷ്ണന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആസിഫ് കുന്നത്ത്, കടവില്‍ മാധവന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story