Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 3:47 PM IST Updated On
date_range 5 Aug 2017 3:47 PM ISTമഴ ശക്തമായി; നിരവധി വീടുകൾ വെള്ളത്തിൽ
text_fieldsbookmark_border
തുറവൂർ: മാറിനിന്ന മഴ വീണ്ടുമെത്തിയപ്പോൾ കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ, പട്ടണക്കാട് പഞ്ചായത്തുകളിലെ നൂറുകണക്കിന് വീടുകൾ വെള്ളത്തിലായി. കുത്തിയതോട് പഞ്ചായത്തിലെ കാളപ്പറമ്പ്, പനമ്പിത്തറ, കരാച്ചിറ, ആഞ്ഞിലിക്കൽ, കരോട്ട്, പൊൻപുറം, കൂപ്ലിത്തറ, കണ്ണാട്ട്, പാടത്ത്, ഇരുമ്പൻചിറ കോളനി, വടക്കേത്തലക്കൽ, കാനാപറമ്പ് കോളനി, കണ്ണേക്കാട്ട്, കൊല്ലാറ, നെരിയിൽ, തഴുപ്പ്, മരിയപുരം, പുതുകാട്ടുവെളി, രാമനേഴത്ത്, പാട്ടുകുളങ്ങര ലക്ഷംവീട് കോളനി, മേക്കോടത്ത് കോളനി, ചാത്തൻവേലി, കോതാട്ടുവെളി, കടമാട്ട് നികർത്ത്, ചീനക്കുടി, നായില്ലത്ത് കോളനി, തട്ടാപറമ്പ് കോളനി, ചാലാപ്പള്ളി കോളനി, തറയിൽ പ്രദേശങ്ങളിലെ വീടുകളും താഴ്ന്നപ്രദേശങ്ങളും വെള്ളത്തിലാണ്. തുറവൂർ പഞ്ചായത്തിൽ കളരിക്കൽ, ഏലാപുരം, പുത്തൻചന്ത കിഴക്ക്, ചൂർണിമംഗലം, കാടാത്തുരുത്ത്, ആലുംവരമ്പ്, വളമംഗലം വടക്ക് പ്രദേശങ്ങളും കോടംതുരുത്ത് പഞ്ചായത്തിൽ പുത്തൻപുര, മോന്തച്ചാൽ, ചെരുങ്കൽ, ചങ്ങരം, കരുമാഞ്ചേരി പടിഞ്ഞാറൻ പ്രദേശങ്ങൾ, വട്ടക്കാൽ പ്രദേശം, പട്ടണക്കാട് പഞ്ചായത്തിലെ വെട്ടക്കൽ, ആറാട്ടുവഴി, കോനാട്ടുശ്ശേരി, മേനാശ്ശേരി, പാറയിൽ, അന്ധകാരനഴി എന്നിവിടങ്ങളിലെ വീടുകളും വെള്ളത്തിലാണ്. തോടുകളും കുളങ്ങളും നികത്തുന്നതും നീർച്ചാലുകളിലൂടെ റോഡുകൾ നിർമിക്കുന്നതുമാണ് വീടുകൾ വെള്ളത്തിലാകാൻ കാരണം. പുതിയ റേഷൻകാർഡിൽ കൂലിപ്പണിക്കാരന് അരി നിഷേധിച്ചു കേരളത്തിൽ ഇല്ലാത്തയാളെന്ന് കണ്ടെത്തൽ മുഹമ്മ: പുതുക്കിയ റേഷന്‍ കാര്‍ഡ് കിട്ടിയപ്പോള്‍ കൂലിവേലക്കാരന് റേഷനരി ഇല്ല. തണ്ണീര്‍മുക്കം പഞ്ചായത്ത് 14ാം വാര്‍ഡ് അമ്പഴപ്പള്ളിത്തറ വീട്ടില്‍ രവീന്ദ്രനാണ് അരിവിഹിതം നിഷേധിച്ചത്. ഇദ്ദേഹം കേരളത്തില്‍ ഇല്ലെന്നാണ് സിവില്‍സപ്ലൈസ് അധികൃതരുടെ കണ്ടെത്തല്‍. പിന്നെ, എങ്ങനെ കാർഡ് അനുവദിച്ചുെവന്ന ചോദ്യവും ഉയരുന്നു. ഒമ്പതുവര്‍ഷമായി ആലപ്പുഴ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫിസില്‍ എത്തുന്നവര്‍ക്ക് അപേക്ഷ തയാറാക്കി നല്‍കലാണ് രവീന്ദ്രെൻറ ഉപജീവനമാര്‍ഗം. റേഷന്‍കട ഉടമക്കും ജനപ്രതിനിധികള്‍ക്കും രവീന്ദ്രനെ അറിയാം. എന്നാല്‍, മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്നാണ് പരാതി. വിട്ടുമാറാത്ത തലവേദന കാരണം ചികിത്സയിലായതിനാല്‍ ഭാര്യ മായക്ക് തൊഴിലുറപ്പ് ജോലിക്കുപോലും പോകാനാവില്ല. രണ്ട് പെണ്‍മക്കള്‍ സ്‌കൂള്‍ വിദ്യാർഥികളാണ്. രവീന്ദ്രനും കുടുംബവും എ.പി.എല്‍ വിഭാഗത്തിലാണ്. പലതവണ പരാതി നല്‍കിയിട്ടും ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ല. നിലംപൊത്താറായ പഴയ വീട്ടിലാണ് താമസം. കുടിവെള്ളം പോലും ഇല്ല. പാടശേഖരത്തിനു സമീപം താമസിക്കുന്നതിനാല്‍ ഓരുവെള്ളവും വീട്ടില്‍ കയറുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story