Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.ഐ.ടി.യു ജില്ല ഓണം...

സി.ഐ.ടി.യു ജില്ല ഓണം കലാമേള ഇന്ന് മുതൽ

text_fields
bookmark_border
ചേര്‍ത്തല: സി.ഐ.ടി.യു ജില്ല കമ്മിറ്റി എല്ലാ രാഷ്ട്രീയ -ട്രേഡ് യൂനിയനുകള്‍ക്കുമായി സംഘടിപ്പിക്കുന്ന ജില്ല ഓണം കലാമേള ശനി, ഞായര്‍ ദിവസങ്ങളില്‍ ചേര്‍ത്തലയില്‍ നടക്കും. ഒരുക്കം പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. കെ. പ്രസാദ്, കണ്‍വീനര്‍ എൻ.ആര്‍. ബാബുരാജ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.പി. പ്രതാപന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ചേര്‍ത്തല എസ്.എൻ.എം ഗവ. ബോയ്‌സ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയം, വുഡ്‌ലാന്‍ഡ്‌സ് ഹോട്ടല്‍ ഓഡിറ്റോറിയം, കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷന്‍ ഓഫിസ് ഹാള്‍ എന്നിവയാണ് മത്സരവേദി. ശനിയാഴ്ച രാവിലെ 10ന് എസ്.എൻ.എം ഗവ. ബോയ്‌സ് ഹയർ സെക്കന്‍ഡറി സ്‌കൂള്‍ നഗറില്‍ ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ മേള ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകുന്നേരം 6.30ന് സമാപനസമ്മേളനം പല്ലന കുമാരനാശാന്‍ സ്മാരക സമിതി ചെയര്‍മാന്‍ രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. ചിത്തരഞ്ജന്‍ സമ്മാനദാനം നിര്‍വഹിക്കും. ജില്ല തലത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് തിരുവനന്തപുരത്ത് 21, 22 തീയതികളില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. ദയ കാരുണ്യസ്പർശം വാർഷികം ആലപ്പുഴ: പ്രവാസികളുടെ വാട്സാപ്പ് കൂട്ടായ്മയായ ദയ കേരളയുടെ വാർഷികം ചെയർമാൻ ഹനീഫ് അലി കോയ ഉദ്ഘാടനം ചെയ്തു. ഡോ. മണി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷാജി ജമാൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ.കെ. ഷിഹാബുദ്ദീൻ, റഷീദ്, ഫസൽ നൈനാൻ, അജ്മൽ, സാബിർ അലി, അൻസിൽ, താജുദ്ദീൻ, ഫൈസൽ മാഹിൻ എന്നിവർ സംസാരിച്ചു. അവാർഡ് വിതരണം അമ്പലപ്പുഴ: അമ്പലപ്പുഴ താലൂക്ക് യൂനിയൻ വെള്ളാള സഭയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അവാർഡ് നൽകി. സംസ്ഥാന ട്രഷറർ രാജീവ് തഴക്കര വിതരണം നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മണക്കാട് പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. എ. ശിവൻപിള്ള, സി.പി. വിജയൻ, ഇ. സൂര്യനാരായണപിള്ള, മല്ലിക എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story